Kerala Local Body Election 2020 Result | തിരുവനന്തപുരം കോർപറേഷനിൽ മുൻ മേയർ കെ. ശ്രീകുമാർ പരാജയപ്പെട്ടു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കരിക്കകം വാർഡിലാണ് മുൻ മേയർ കെ ശ്രീകുമാർ പരാജയപ്പെട്ടത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് മുന്നേറുമ്പോഴും മുൻ മേയർ കെ ശ്രീകുമാർ പരാജയപ്പെട്ടു. കരിക്കകം വാർഡിലാണ് മുൻ മേയർ കെ ശ്രീകുമാർ പരാജയപ്പെട്ടത്. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ബി.ജെ.പി സിറ്റിംഗ് സീറ്റായിരുന്നു കരിക്കകം. തിരുവനന്തപുരത്ത് ഇടതു മുന്നണി മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എ.ജ ഒലീന കുന്നുകഴി വാർഡിലും പരാജയപ്പെട്ടു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മേരി പുഷ്പമാണ് വിജയിച്ചത്.
തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് 22, എൻഡി.എ 13, യു.ഡി.എഫ് നാല് വാർഡികളിലാണ് ലീഡ് ചെയ്യുന്നത്.
കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാലും പരാജയപ്പെട്ടു. ഐലൻഡ് ഡിവിഷനിൽ ജയം ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. കോഴിക്കോട് കോർപറേഷനിലും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി പരാജയപ്പെട്ടു.
advertisement
കോഴിക്കോട് കോർപറേഷനിലെ മുൻ മേയർ തോട്ടത്തിൽ രാധാകൃഷ്ണൻ വിജയിച്ച വാർഡിൽ ബി.ജെ.പി അട്ടിമറി വിജയം നേടി. കോർപറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2020 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | തിരുവനന്തപുരം കോർപറേഷനിൽ മുൻ മേയർ കെ. ശ്രീകുമാർ പരാജയപ്പെട്ടു