തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽതിരുവനന്തപുരം കോർപറേഷനിൽ ഇടതു മുന്നണി മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും മേയർ സ്ഥാനാർത്ഥി പരാജയപ്പെട്ടു. കുന്നുകുഴി വാർഡിലെ സി.പി.എം സ്ഥാനാർത്ഥി എ.ജി ഒലീനയാണ് പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർത്ഥി മേരി പുഷ്പമാണ് സി.പി.എം മേയർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.
തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് 22, എൻഡി.എ 13, യു.ഡി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാലും പരാജയപ്പെട്ടു. ഐലൻഡ് ഡിവിഷനിൽ ജയം ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. കോഴിക്കോട് കോർപറേഷനിലും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി പരാജയപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.