തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽവോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഇടത് മുന്നേറ്റം. പത്ത് ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്. നാല് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിൽ.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യം മുതല്‍ എല്‍ഡിഎഫാണ് മുന്നേറ്റം. ഇടുക്കി ജില്ലാ പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്.
മധ്യകേരളത്തില്‍ ജോസ് കെ മാണിയുടെ വരവ് ഇടതു മുന്നണിക്ക് നേട്ടമായെന്നാണ് ഫലം നൽകുന്ന സൂചന. പാലയിൽ ഇടതു മുന്നണി ചരിത്രത്തിൽ ആദ്യമായി കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.