നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Local Body Election 2020 Result | മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡിൽ എല്‍ഡിഎഫിന് തോല്‍വി; പെരിയയിൽ യുഡിഎഫ് മുന്നേറ്റം

  Kerala Local Body Election 2020 Result | മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡിൽ എല്‍ഡിഎഫിന് തോല്‍വി; പെരിയയിൽ യുഡിഎഫ് മുന്നേറ്റം

  ഇരട്ടക്കൊലപാതകം നടന്ന കല്ലിയൂർ വാർഡിൽ യു.ഡി.എഫ് വൻഭൂരിപക്ഷത്തിന് വിജയിച്ചു.

  Election

  Election

  • Share this:
   മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മന്ത്രി കെ.ടി ജലീലിന്റെ വാർഡിലെ ഇടതു സ്ഥാനാർത്ഥി പരാജയപ്പെട്ടു. വളാഞ്ചേരിയിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയാണ് പരാജയപ്പെട്ടത്.ഇവിടെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി 76 വോട്ടിനാണ് വിജയിച്ചത്. ഇരട്ടക്കൊലപാതകം നടന്ന പെരിയയിൽ യു.ഡി.എഫ് മുന്നിട്ട് നിൽക്കുന്നു. ഇരട്ടക്കൊലപാതകം നടന്ന കല്ലിയൂർ വാർഡിൽ യു.ഡി.എഫ് വൻഭൂരിപക്ഷത്തിന് വിജയിച്ചു.

   കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാലും പരാജയപ്പെട്ടു. ഐലൻഡ് ഡിവിഷനിൽഒരു വോട്ടിനാണ് എൻ വേണുഗോപാൽ പരാജയപ്പെട്ടത്.

   Kerala Local Body Election Results 2020 LIVE: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; എൻഡിഎയും മുന്നേറ്റം തുടരുന്നു

   Also Read തിരുവനന്തപുരം കോർപറേഷനിൽ LDF- NDA ഇഞ്ചോടിഞ്ച് പോരാട്ടം

   പത്ത് ജില്ലാ പഞ്ചായത്തുകളിൽ എല്‍ഡിഎഫ് മുന്നേറുമ്പോൾ നാല് ജില്ലാ പ‍ഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിൽ. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യം മുതല്‍ എല്‍ഡിഎഫാണ് മുന്നേറ്റം. ഇടുക്കി ജില്ലാ പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്.
   Published by:Aneesh Anirudhan
   First published:
   )}