Kerala Lockdown | ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി

Last Updated:

അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. ലോക്ക്ഡൗണിൽ അനുമതിയുള്ളത്, ഇല്ലാത്തത് എന്നിവ ഏതൊക്കെയെന്ന് നോക്കാം...

തിരുവനന്തപുരം; സംസ്ഥാനത്ത് മെയ് എട്ടു മുതൽ നടപ്പാക്കുന്ന ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. എന്നാൽ താഴെ പറയുന്ന കേന്ദ്ര സർക്കാർ വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കും.
സായുധസേനാ വിഭാഗം, ട്രഷറി, സി. എൻ. ജി, എൽ. പി, ജി, പി. എൻ. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ, എൻ. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എം. പി. സി. എസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും.
advertisement
ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐ. ടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിംഗ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കളക്ടറേറ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കും.
നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് കേവിഡ് പ്രോട്ടോകോൾ പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. വിവരം മുൻകൂട്ടി പോലീസ് സറ്റേഷനിൽ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. മരണാനന്തരചടങ്ങുകൾക്കും 20 പേർക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
advertisement
ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. കൃഷി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കും. റേഷൻ കടകൾ, പലചരക്കു കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ, മത്‌സ്യം, ഇറച്ചി വിൽപന കേന്ദ്രങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം. എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം.
ബാങ്ക്, ഇൻഷുറൻസ്, പണമിടപാടു സ്ഥാപനങ്ങൾക്ക് രാവിലെ പത്തു മുതൽ ഒരു മണി വരെ ഇടപാടുകൾ നടത്താം. രണ്ടു മണിക്ക് അടയ്ക്കണം.
മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
advertisement
പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, കേബിൾ സർവീസ്, ഡി ടി എച്ച് എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട്. അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം. റോഡ്, ജലഗതാഗത സർവീസുകൾ ഉണ്ടാവില്ല. മെട്രോ ട്രെയിനും സർവീസ് നടത്തില്ല. ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല. എല്ലാവിധ വിദ്യാഭ്യാസ, കോച്ചിംഗ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം. കോവിഡ് 19 പ്രവർത്തനങ്ങൾക്കായുള്ള വോളണ്ടിയർമാർക്ക് യാത്ര ചെയ്യാം.
ആരോഗ്യമേഖലയ്ക്ക് പ്രവർത്തിക്കാം
സർക്കാർ സ്വകാര്യ മേഖലയിലെ ആശുപത്രി, ലബോറട്ടറി, അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം
advertisement
ഇവിടങ്ങളിലെ ജീവനക്കാർക്ക് യാത്ര വിലക്ക് ഇല്ല
കാർഷിക മേഖല, മൃഗ സംരക്ഷണ, ഫിഷറീസ് വകുപ്പുകൾക്ക് നിയന്ത്രിത ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം
വേഗത്തിൽ നശിച്ച് പോകുന്ന കാർഷിക ഉത്പന്നങ്ങളുടെ ശേഖരണം, വിപണനം എന്നിവയ്ക്ക് തടസമില്ല
വ്യാവസായിക, സ്വാകര്യ സ്ഥാപനങ്ങൾ അടയ്ക്കണം
റേഷൻ കടകൾ പ്രവർത്തിക്കാം
ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കാം
മൃഗങ്ങൾക്കുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം
എല്ലാ സ്ഥാപനങ്ങളും 7.30 ന് അടയ്ക്കണം
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം
advertisement
ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്ക് 10 മുതൽ 1 മണിവരെ സേവനം ലഭ്യമാക്കാം
പത്ര മാധ്യമ സ്ഥാപനങ്ങൾ, കേബിൾ ടിവി, ഡിറ്റിഎച്ച് എന്നിവയ്ക്ക് പ്രവർത്തിക്കാം
ഇന്റർനെറ്റ്, ഐടി, ടെലി കമ്യൂണിക്കേഷൻ, തുടങ്ങി സേവനങ്ങൾ നൽകുന്നവയ്ക്ക് പ്രവർത്തിക്കാം
ഓൺലൈൻ വഴിയുള്ള സേവനങ്ങൾ ലഭ്യമാണ്
പെട്രോൾ, എൽപിജി സ്ഥാപനങ്ങൾ പ്രവർത്തിക്കാം
വൈദ്യുതി, അനുബന്ധ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം
ശീതീകരണ സ്റ്റോറേജ്, വെയർഹൗസ് എന്നിവ പ്രവർത്തിക്കാം
സ്വകാര്യ സുരക്ഷ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം
മാസ്ക്, സാനിറ്റൈസർ, അനുബന്ധ ശുചീകരണ ഉത്പന്നങ്ങളുടെ നിർമ്മാണ വിതരണ വിപണനങ്ങൾക്ക് തടസമില്ല
advertisement
ക്വറിയർ സർവ്വീസ് പ്രവർത്തിപ്പിക്കാം
ടോൾ ബൂത്ത്, മത്സ്യബന്ധനം എന്നിവ പ്രവർത്തിക്കാം
അവശ്യ വസ്തുക്കളുടെ നിർമാണ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം
കയറ്റുമതി ഉൽപന്നങ്ങളുടെ നിർമാണ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം
എയർ ലൈൻ, ട്രെയിൻ സർവ്വീസുകൾ ഉണ്ടാകും
മെട്രോ ഉണ്ടാകില്ല
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Lockdown | ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി
Next Article
advertisement
എബിവിപി ഏഴ് വര്‍ഷത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചുവന്നത് എന്തുകൊണ്ട്?
എബിവിപി ഏഴ് വര്‍ഷത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചുവന്നത് എന്തുകൊണ്ട്?
  • ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഏഴ് വര്‍ഷത്തിന് ശേഷം എബിവിപി തകര്‍പ്പന്‍ വിജയം നേടി.

  • എബിവിപി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനങ്ങള്‍ നേടി.

  • എബിവിപിയുടെ വിജയത്തിന് എതിരാളികളായ എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ എന്നിവിടങ്ങളിലെ തര്‍ക്കങ്ങളും കാരണമായി.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement