ശശിതരൂർ ഒഴികെയുള്ള കേരള എംപിമാർ സത്യപ്രതിജ്ഞ ചെയ്തു; നാലുപേർ മലയാളത്തിലും 14 പേർ ഇംഗ്ലീഷിലും കൊടിക്കുന്നിൽ ഹിന്ദിയിലും സത്യവാചകം ചൊല്ലി

ഹിന്ദിയിൽ സത്യവാചകം ചൊല്ലിയതിൽ കൊടിക്കുന്നിൽ സുരേഷിനെ സോണിയ ഗാന്ധി ശകാരിച്ചു

news18
Updated: June 17, 2019, 8:46 PM IST
ശശിതരൂർ ഒഴികെയുള്ള കേരള എംപിമാർ സത്യപ്രതിജ്ഞ ചെയ്തു; നാലുപേർ മലയാളത്തിലും 14 പേർ ഇംഗ്ലീഷിലും കൊടിക്കുന്നിൽ ഹിന്ദിയിലും സത്യവാചകം ചൊല്ലി
പാർലമെന്‍റ്
  • News18
  • Last Updated: June 17, 2019, 8:46 PM IST
  • Share this:
ന്യൂഡൽഹി: ശശി തരൂർ ഒഴികെ കേരളത്തിൽ നിന്നുള്ള 19 എംപിമാരും സത്യപ്രതിജ്ഞ ചെയ്തു. നാല് പേർ മലയാളത്തിലും 14 എംപിമാർ ഇംഗ്ലീഷിലുമാണ് സത്യവാചകം ചൊല്ലിയത്. ഹിന്ദിയിൽ സത്യവാചകം ചൊല്ലിയതിൽ കൊടിക്കുന്നിൽ സുരേഷിനെ സോണിയ ഗാന്ധി ശകാരിച്ചു.

കേരളത്തിൽ നിന്നുള്ള എംപിമാരിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കൊടിക്കുന്നിൽ സുരേഷായിരുന്നു. പ്രോം ടേം സ്പീക്കറെ സഹായിക്കുന്നതിനായി കൊടിക്കുന്നിൽ പ്രധാനമന്ത്രിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിൽ സത്യവാചകം ചൊല്ലിയ കൊടിക്കുന്നിലിനെ സോണിയ ഗാന്ധി ശകാരിച്ചു. സ്വന്തം ഭാഷയിൽ സത്യവാചകം ചൊല്ലിക്കൂടേ എന്നായിരുന്നു കൊടിക്കുന്നിലിനോട് സോണിയയുടെ ചോദ്യം. ഇതേ തുടർന്ന് ഹിന്ദിയിൽ സത്യവാചകം ചൊല്ലാനിരുന്ന കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ മലയാളത്തിലാണ് സത്യ പ്രതിജ്ഞ ചെയ്തത്.

കോൺഗ്രസ് എംപിമാരായ എം കെ രാഘവനും വി കെ ശ്രീകണ്ഠനും മാതൃഭാഷയിൽ സത്യവാചകം ചൊല്ലി. കേരളത്തിലെ ഏക ഇടത് എംപി എ എം ആരിഫും മലയാളമാണ് തെരഞ്ഞെടുത്തത്. വയനാട് എം പി രാഹുൽ ഗാന്ധി അടക്കം മറ്റ് 14 അംഗങ്ങൾ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം എ പി ശശി തരൂർ ചൊവ്വാഴ്ച സത്യ പ്രതിജ്ഞ ചെയ്യും.

First published: June 17, 2019, 8:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading