'പൊല്ലാപ്പ്': പൊലീസിന്റെ പോല്ഉം ആപ്പ്ന്റെ ആപ്പും: എന്താ പൊലീസ് മാമന് ഈ പേര് ഇഷ്ടപ്പെട്ടില്ലേ?
Last Updated:
ആപ്പിന് ഒരു പേര് പറയാൻ പറഞ്ഞപ്പോൾ കമന്റ് ബോക്സിൽ ട്രോളുമായി എത്തിയവരാണ് ഏറെയും
തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു കേരള പൊലീസ് അവരുടെ ഫോളോവേഴ്സിനെ ഒരു ടാസ്ക്കിന് ക്ഷണിച്ചത്. ഒരു പേരിടൽ ചടങ്ങ്, കേരള പൊലീസിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ആപ്പിന് പേരിടണം. എല്ലാവരോടും നല്ല നല്ല പേരുകൾ അറിയിച്ച് മെയിൽ അയയ്ക്കാൻ ആയിരുന്നു നിർദ്ദേശം.
കേരള പൊലീസിന്റെ പോസ്റ്റ് ഇങ്ങനെ,
'ആപ്പിന് പേരിടാമോ?
കേരളാപോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചു കൊണ്ട് പുതിയൊരു മൊബൈൽ ആപ് തയ്യാറാക്കുക്കുകയാണ്. പ്രസ്തുത ആപ്പിന് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. മികച്ച പേര് നിർദ്ദേശിക്കുന്നയാൾക്ക് സംസ്ഥാന പൊലീസ് മേധാവി പാരിതോഷികം നൽകും.
എൻട്രികൾ 2020 മെയ് 31നു മുൻപ് cctns.pol@kerala.gov.in എന്ന ഈ മെയിൽ വിലാസത്തിൽ അയയ്ക്കുക'

advertisement
You may also like:ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ ചെയ്ത നെഞ്ച് തകർക്കും കാഴ്ച [NEWS]മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ [NEWS]SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം [NEWS]
എന്നാൽ, പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹമായിരുന്നു. കേരള പൊലീസിന്റെ ആപ്പിന് പേരിടാൻ ഫോളോവേഴ്സിന്റെ പൊരിഞ്ഞ പോരാട്ടമാണ്. ഇതിനിടയിൽ ഒരു വിരുതനിട്ട പേരാണ് ബഹുരസം, കേരള പൊലീസിന്റെ ആപ്പിന് പേര് 'പൊല്ലാപ്പ്'. പൊല്ലാപ്പോന്ന് ചോദിക്കാൻ വരട്ടെ, പൊലീസിന്റെ പോല്ഉം ആപ്പ്ന്റെ ആപ്പും ചേർന്നാണ് പൊല്ലാപ്പ് ഉണ്ടായത്. ഏതായാലും, കമന്റുകളിൽ ഏറ്റവും കൂടുതൽ ലൈക്ക് വാരിക്കൂട്ടിയത് പൊല്ലാപ്പാണ്. 'നിന്റെ ഈ കൊച്ച് തലയ്ക്കകത്ത് ഇത്രയ്ക്കും വിവരമുണ്ടെന്ന് അറിഞ്ഞില്ലെന്ന് ആയിരുന്നു പൊലീസിന്റെ മറുപടി.
advertisement


ആപ്പിന് ഒരു പേര് പറയാൻ പറഞ്ഞപ്പോൾ കമന്റ് ബോക്സിൽ ട്രോളുമായി എത്തിയവരാണ് ഏറെയും "ശ്രീ രാജരാജേശ്വരി അപ്ലിക്കേഷൻ" എന്ന് ആപ്പിന് പേരിടാമെന്ന് ആയിരുന്നു ഒരു നിർദ്ദേശം. ഇതിനിടയിൽ ചിലർ ആദ്യം ബെവ്കോയുടെ ആപ്പ് ഇട് അതു കഴിഞ്ഞിട്ട് മതി പൊലീസ് ആപ്പിന് പേരിടീൽ എന്ന് നയം വ്യക്തമാക്കി.
advertisement



കീപോൻ, കോപ്പ്, കേരള പൊലീസ്, കോപ് ആപ്പ്, അളിയൻ. പോപ്, പ്രഭാകര, സുരക്ഷ, ബാഡ് ബോയ്സ്, രക്ഷ കവജം ഈസി സർവീസ്, വിട്ടു കളയണം, കാവൽ .... എന്നിങ്ങനെ ആപ്പിന് നിർദ്ദേശിച്ച പേര് അനവധി. പക്ഷേ, മിക്ക പേരുകളും ആപ്പിനെ ആപ്പിലാക്കുന്ന വിധത്തിലുള്ളതാണെന്നതാണ് ഇതിലെ കോമഡി. ഏതായാലും മിടുക്കൻമാർ നല്ല കിടുക്കൻ പേരുകൾ പൊലീസിന് മെയിൽ അയച്ചു കഴിഞ്ഞു. മെയ് 31 ഒന്ന് കഴിഞ്ഞോട്ടെ, ശരിക്കുള്ള വിജയിയെ കേരള പൊലീസ് തന്നെ പ്രഖ്യാപിക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2020 9:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൊല്ലാപ്പ്': പൊലീസിന്റെ പോല്ഉം ആപ്പ്ന്റെ ആപ്പും: എന്താ പൊലീസ് മാമന് ഈ പേര് ഇഷ്ടപ്പെട്ടില്ലേ?