ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല ഗാന്ധിജയന്തിദിനത്തിൽ; ഓൺലൈൻ ക്ലാസുകൾ പ്രത്യേകത

Last Updated:

നിലവിലെ നാല് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനം സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കുക.

തിരുവനന്തപുരം:ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാണ് ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരിക. കേരളത്തിലെ പ്രാചീന തുറമുഖ നഗരമായ കൊല്ലമായിരിക്കും പുതിയ സര്‍വകലാശാലയുടെ ആസ്ഥാനം.
നിലവിലെ നാല് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനം സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കുക. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനാകും. കോഴ്‌സ് പൂര്‍ത്തിയാക്കാനാകാത്തവര്‍ക്ക് അതുവരെയുള്ള പഠനമനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ദേശീയ- അന്തര്‍ദേശീയ തലത്തിലെ പ്രഗല്‍ഭരായ അധ്യാപകരുടേയും വിദഗ്ധരുടേയും ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും. സര്‍ക്കാര്‍ എയിഡഡ് കോളജുകളുടെ ലാബും മറ്റ് അടിസ്ഥാന സൗകര്യവും പുതിയ സര്‍വകലാശാലക്കായി പ്രയോജനപ്പെടുത്തും.
പരമ്പരാഗത കോഴ്‌സുകള്‍ക്ക് പുറമെ നൈപുണ്യ വികസന കോഴ്‌സും നടത്തും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല ഗാന്ധിജയന്തിദിനത്തിൽ; ഓൺലൈൻ ക്ലാസുകൾ പ്രത്യേകത
Next Article
advertisement
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
  • ആഗോള വായു ഗുണനിലവാര റാങ്കിംഗുകൾ ഔദ്യോഗികമല്ലെന്നും WHO മാർഗ്ഗനിർദ്ദേശങ്ങൾ ഉപദേശകമാണെന്നും സർക്കാർ.

  • ഇന്ത്യ 12 മലിനീകരണ വസ്തുക്കൾക്കായുള്ള ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് വിജ്ഞാപനം ചെയ്തു.

  • NCAP പ്രകാരം 130 നഗരങ്ങളെ വിലയിരുത്തി റാങ്ക് ചെയ്യുന്നതിനായി വാർഷിക സ്വച്ഛ് വായു സർവേക്ഷണം നടത്തുന്നു.

View All
advertisement