Mullaperiyar Dam| മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന; രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം

Last Updated:

സുരക്ഷ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ ഡാം
മുല്ലപ്പെരിയാർ ഡാം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam)സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം സുപ്രീംകോടതിയിൽ (supreme court).സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സുരക്ഷ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ടിനാണ് കേരളത്തിന്റെ മറുപടി. സുരക്ഷ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കേന്ദ്ര ജല കമ്മീഷന് അധികാരമില്ല.
മേൽനോട്ട സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തൽസ്ഥിതി റിപ്പോർട്ടെന്നും കേരളം കൂട്ടിച്ചേർത്തു. അതേസമയം, മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രീംകോടതിയിലെ അന്തിമ വാദം ബുധനാഴ്ച ആരംഭിക്കും. കേരളത്തിന്റെ സത്യവാങ്മൂലവും രേഖകളുടെയും പകർപ്പും ചൊവ്വാഴ്ച രാവിലെയാണ് ലഭിച്ചതെന്നും പരിശോധിക്കാൻ സാധിച്ചിട്ടില്ലെന്നും, തമിഴ്നാട് കോടതിയെ അറിയിച്ചു.
advertisement
തമിഴ്നാടിന്റെ  അഭിഭാഷകൻ ശേഖർ നഫാഡെയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് എസ് കെ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കുക.
ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രീംകോടതിയെ അറിയിക്കും. മുല്ലപ്പെരിയാർ-ബേബി ഡാം അണക്കെട്ടുകൾ ബലപ്പെടുത്താനുള്ള നടപടികളിൽ ഊന്നിയാകും തമിഴ്നാടിന്റെ വാദം. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാൽപര്യഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mullaperiyar Dam| മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന; രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം
Next Article
advertisement
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പെടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പെടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
  • ഇന്ത്യയിലെ മികച്ച ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ യൂസീഡ്, സീഡ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

  • 2026 ജനുവരി 18-ന് യൂസീഡ്, സീഡ് പരീക്ഷകൾ നടക്കും; കേരളത്തിൽ 27 പരീക്ഷാ കേന്ദ്രങ്ങൾ.

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31; പിഴ കൂടാതെ അപേക്ഷിക്കാം.

View All
advertisement