തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകളിൽ തിരുത്ത് വരുത്തി കേരളം. ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡങ്ങൾ കേരളം ലഘൂകരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിമര്‍ശനം ഉയർത്തിയിരുന്നു. കൂടാതെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവുകളിൽ തിരുത്ത് വരുത്താൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.
ഇതനുസരിച്ച് ബാർബര്‍ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ല. പകരം ബാര്‍ബര്‍മാർക്ക് വീടുകളിലെത്തി മുടിവെട്ടി. ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാമെന്ന ഉത്തരവും പിൻവലിച്ചിട്ടുണ്ട്. പകരം പാഴ്സലുകൾ വാങ്ങാം. പുറമെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെയായി പുനഃക്രമീരിച്ചിട്ടുമുണ്ട്. ബൈക്കിൽ രണ്ട് പേരിൽ കൂടുതൽ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം കേന്ദ്രം വിശദീകരണം ചോദിച്ചെന്ന റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറി നിഷേധിച്ചു. വിശദീകരണം ചോദിച്ചിട്ടില്ലെന്നും പരസ്പരം ചര്‍ച്ചചെയ്താണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമാണ് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.