തിരുവല്ലാ താലൂക്കാശുപത്രിയിൽ ആരോഗ്യമന്ത്രി നടത്തിയത് 'ജനക്കൂട്ട വിചാരണ' പ്രതിഷേധവുമായി KGMOA
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം ഡോക്ടർമാരുടെ മേൽ അടിച്ചേല്പിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന് കൈകഴുകാനുള്ള ഇത്തരം നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെജിഎംഒഎ
തിരുവനന്തപുരം: തിരുവല്ല താലൂക്കാശുപത്രിയിൽ ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നടത്തിയ 'ജനക്കൂട്ട വിചാരണയില്‍ പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയ കെജിഎംഒഎ. ശനിയാഴ്ട രാവിലെ 11 മണിയ്ക്കായിരുന്നു മന്ത്രി താലൂക്കാശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയത്.
സൗകര്യങ്ങളുണ്ടായിട്ടും മതിയായ ഡോക്ടര്‍മാരുടെ സേവനമില്ല, മരുന്നില്ല തുടങ്ങിയ പരാതികള്‍ രോഗികള്‍ നേരിട്ട് മന്ത്രിയോട് പറഞ്ഞു. സംഭവത്തില്‍ വിശദീകരണം സൂപ്രണ്ടിന് വിശദീകരണം നൽകാനായില്ലായിരുന്നു. തുടർന്ന് വീഴ്ചകളുടെ പേരിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരുന്നു. അതേസമയം സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്നങ്ങളും എ പല പ്രാവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്ന് കെജിഎംഒഎ വ്യക്തമാക്കി.
മരുന്നുകളുടെ അഭാവം, ലഭ്യമായവയുടെ ഗുണ നിലവാരമില്ലായ്മ, രോഗീ വർധനവിനാനുപാതികമായി മരുന്നുകളുടെ വിതരണത്തിലെ അപര്യാപ്തത തുടങ്ങി സർക്കാർ ആശുപത്രികൾ നേരിടുന്ന ഗുരുതര സാഹചര്യം സ്ഥാപന മേധാവികളും പലതവണ അറിയിച്ചതായി കെജിഎംഎഒ പറയുന്നു. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഡോക്ടർമാരുടെ മേൽ അടിച്ചേല്പിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന് കൈകഴുകാനുള്ള ഇത്തരം നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.
advertisement
സ്ഥാപന മേധാവികൾ വിചാരിച്ചാൽ നിമിഷനേരം കൊണ്ട് മരുന്നുകൾ വാങ്ങാൻ പറ്റുന്ന നടപടിക്രമങ്ങൾ അല്ല നിലവിലുള്ളത്. മരുന്നുകളുടെ വാർഷിക ഇൻഡന്റ് കൊടുത്തതിനു ശേഷം മറ്റു മാർഗങ്ങളിലൂടെ മരുന്നുകൾ വാങ്ങുന്നതും, മുൻ വർഷങ്ങളിൽ ഓർഡർ ചെയ്ത മരുന്നുകൾ പോലും ഇപ്പോഴും ലഭ്യമാകാത്തതും തുടങ്ങി സ്ഥാപന മേധാവികൾക്ക് ഓഡിറ്റ് തടസ്സങ്ങളും സാമ്പത്തിക ബാധ്യതകളും നേരിടേണ്ടി വരുന്ന അങ്ങേയറ്റം ഗൗരവതരമായ സാഹചര്യവും നിലനിൽക്കുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കുവാനും ഗുണ നിലവാരമുള്ള മരുന്നുകൾ എത്രയും പെട്ടന്നു ലഭ്യമാക്കുവാനുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്നു എത്രയും പെട്ടെന്ന് ഉണ്ടാവണമെന്ന് എന്ന് കെജിഎംഒഎ ആവശ്യപെടുന്നു.
advertisement
തിരുവല്ല ആശുപത്രി സന്ദർശനത്തിൽ പൊതുജനങ്ങളുടെ മുന്നിൽ വച്ച് മരുന്നില്ലാത്തതിന് ആശുപത്രി സൂപ്രണ്ടിനെ അധിക്ഷേപിക്കുകയാണ് ഉണ്ടായത്. പല ആശുപത്രികളിലും മരുന്ന് ക്ഷാമം കാരണമുള്ള ജനരോഷം നിത്യേന ഡോക്ടർമാർ നേരിടുന്ന സാഹചര്യത്തിൽ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത് നിരുത്തരവാദപരമായ സമീപനമാണെന്നും ഇത് തെറ്റായ സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുന്നതെന്ന് സംഘടന പറഞ്ഞു.
ഒ പി ചികിത്സക്ക് പുറമെ മറ്റ് ഡ്യൂട്ടികൾ ഉള്ള ഡോക്ടർമാർ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒ പി യിൽ ഉണ്ടായിട്ടും മന്ത്രിയുടെ സന്ദർശന വേളയിൽ തിരുവല്ലയിൽ നടന്ന സംഭവങ്ങൾ അമിത ജോലിഭാരം ആത്മാർത്ഥമായി തന്നെ ഏറ്റെടുക്കുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതാണ്.
advertisement
അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാതെ ഡോക്ടർമാരെ പ്രതിസ്ഥാനത്തു നിർത്തി ബലിയാടാക്കുന്ന സമീപനം തീർത്തും പ്രതിഷേധാർഹവും സാമാന്യനീതിക്കു നിരക്കാത്തതാണെന്നും ഈ സമീപനം ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2022 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവല്ലാ താലൂക്കാശുപത്രിയിൽ ആരോഗ്യമന്ത്രി നടത്തിയത് 'ജനക്കൂട്ട വിചാരണ' പ്രതിഷേധവുമായി KGMOA