കെ.എം ഷാജി എം.എൽ.എയുടെ വീട് പൊളിക്കണം; കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകി

Last Updated:

ഹയർ സെക്കൻഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദന കേസിൽ ഇ.ഡിയുടെ നിർദ്ദേശപ്രകാരം ഇന്നലെ കെ എം ഷാജിയുടെ വീട് നഗരസഭ അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് നഗരസഭയിൽ സമർപ്പിച്ച പ്ലാനിൽ നിന്നും വ്യത്യസ്തമായി വീട് നിർമ്മിച്ചെന്നു കണ്ടെത്തിയത്.

കോഴിക്കോട്: യു.ഡി.എഫ് എം.എൽ.എ കെ.എം ഷാജിയുടെ വീട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകി. കോർപറേഷൻ നൽകിയ അനുമതിയേക്കൾ വലിയ അളവിൽ വീട് വച്ചതിനെ തുടർന്നാണ് നടപടി.  ഹയർ സെക്കൻഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദന കേസിൽ ഇ.ഡിയുടെ നിർദ്ദേശപ്രകാരം ഇന്നലെ കെ എം ഷാജിയുടെ വീട് നഗരസഭ അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് നഗരസഭയിൽ സമർപ്പിച്ച പ്ലാനിൽ നിന്നും വ്യത്യസ്തമായി വീട് നിർമ്മിച്ചെന്നു കണ്ടെത്തിയത്.
കോർപറേഷനിൽ നിന്നും അനുമതി നേടിയത് 3200 ചതുരശ്രയടി വീട് നിർമ്മാണത്തിനാണ്. എന്നാൽ ഷാജിയുടെ വീട് 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.  2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയിരുന്നില്ല. ഇതേത്തുടർന്ന് ഇതുവരെ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണമെന്നാണ് കോർപറേഷന്റെ കണ്ടെത്തൽ.
advertisement
അഴീക്കോട് പ്ലസ് ടു കോഴ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജി എംഎൽഎ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായി, വീടിന്റെ മതിപ്പുവിലയും വിസ്തീർണവും പ്ലാനുമൊക്കെയാണ് ഇഡി നഗരസഭയിൽ നിന്ന് ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായിട്ടാണ് വ്യാഴാഴ്ച നഗരസഭാ ഉദ്യോഗസ്ഥരെത്തി വീട് അളന്നത്. ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, കേരളാ മുൻസിപ്പാലിറ്റി ആക്ട് 406 (1) വകുപ്പ് അനുസരിച്ച് നഗരസഭ പൊളിച്ചുമാറ്റാനുള്ള താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നഗരസഭയുടെ റിപ്പോർട്ട് 27-ന് ഇ.ഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
advertisement
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ ഇ.ഡി നടപടി തുടങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.എം ഷാജി എം.എൽ.എയുടെ വീട് പൊളിക്കണം; കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകി
Next Article
advertisement
ജെസിയെ ഭർത്താവ് കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകിയ വിദേശവനിത; കോട്ടയം കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ
ജെസിയെ ഭർത്താവ് കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകിയ വിദേശവനിത; കോട്ടയം കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ
  • ജെസിയെ ഭർത്താവ് സാം വർഷങ്ങളായി പീഡിപ്പിച്ചിരുന്നതായി വിവരം; 2008ൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

  • സാം അവിവാഹിതൻ എന്ന് പറഞ്ഞ് വിദേശവനിതകളെ വീട്ടിൽ കൊണ്ടുവരാറുണ്ടായിരുന്നു

  • ജെസിയെ ശ്വാസം മുട്ടിച്ച് കൊന്ന സാം, മൃതദേഹം കാറിൽ കൊണ്ടുപോയി ചെപ്പുകുളം ചക്കുരംമാണ്ട് തള്ളിയതായി കണ്ടെത്തി.

View All
advertisement