സമുദായ സംഘടനകൾ വർഗീയതയ്ക്ക് തീ കൊടുക്കരുതെന്ന് കെ.എൻ.എം. സംസ്ഥാന നേതൃസംഗമം
- Published by:meera_57
- news18-malayalam
Last Updated:
കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കുന്ന വൈരം വമിക്കുന്ന വർത്തമാനങ്ങൾ അവസാനിപ്പിക്കണമെന്നും കെ.എൻ.എം. ആവശ്യപ്പെട്ടു
കോഴിക്കോട്: കേരളത്തിലെ സമുദായ സംഘടനകൾ വർഗീയത ആളിക്കത്തിക്കാൻ ഇന്ധനം നൽകരുതെന്ന് കോഴിക്കോട്ട് ചേർന്ന കെ.എൻ.എം. സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. സാമൂഹിക പരിഷ്കരണത്തിൽ തിളക്കമാർന്ന സാന്നിധ്യം അടയാളപ്പെടുത്തിയ സമുദായ സംഘടനകൾ അവരുടെ സമുദായത്തിന്റെ ഉന്നമനത്തിനും അവകാശത്തിനും വേണ്ടി പോരാടുന്നതിന് പകരം മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിച്ച് വർഗീയതയതക്ക് എരിവ് പകരുന്നത് അത്യന്തം അപകടമാണെന്നും കെ.എൻ.എം. അഭിപ്രായപ്പെട്ടു.
പൂർവികരായ സാമൂഹിക പരിഷ്കർത്താക്കൾ സമുദായത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിച്ചത് ആരുടെയെങ്കിലും അവകാശങ്ങൾ കവർന്നെടുത്തു കൊണ്ടോ അപരമതവിദ്വേഷം പ്രചരിപ്പിച്ചുകൊണ്ടോ അല്ലെന്ന് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കുന്ന വൈരം വമിക്കുന്ന വർത്തമാനങ്ങൾ അവസാനിപ്പിക്കണമെന്നും കെ.എൻ.എം. ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി സൗഹൃദത്തിൽ കഴിയുന്ന മനുഷ്യരെ മതത്തിന്റെ പേരിൽ ചേരികളാക്കി നിർത്തി വിദ്വേഷം വിതയ്ക്കുന്നത് അംഗീകരിക്കാനാവില്ല. വർഗീയതയ്ക്ക് തീ കൊടുക്കുന്നവർക്ക് അത് അണക്കാൻ കഴിയില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന ഏതു നീക്കവും വിവേകമതികൾ ഒന്നിച്ച് നിന്ന് ചെറുക്കനെന്നും കെ.എൻ.എം. ആവശ്യപ്പെട്ടു.
advertisement
മതവും നിറവും നോക്കാതെ മതനിരപേക്ഷതയ്ക്ക് വേണ്ടി ഒന്നിച്ച് അണിനിരക്കേണ്ട സന്ദർഭമാണ് ഇത്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉയർന്ന സ്ഥാനത്തിരിക്കുന്നവരും അറപ്പുളവാക്കുന്ന വർഗീയ വർത്തമാനങ്ങൾ പറയുന്നത് അവസാനിപ്പിക്കണം.
നിരന്തരം വർഗീയത പറയുകയും വിവാദമാകുമ്പോൾ ഖേദപ്രകടനം നടത്തുകയും ചെയ്യുന്ന അഭ്യാസങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾ തയ്യാറാവണം. വർഗീയതയ്ക്ക് കളമൊരുക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടക്കുമ്പോൾ വർഗീയത പ്രോത്സാഹിപ്പിക്കുന്ന ചെറുനീക്കം പോലും അത്യന്തം അപകടമാണെന്നും കെ.എൻ.എം. ചൂണ്ടിക്കാട്ടി.
മതനിരപേക്ഷ കക്ഷികളെ ലക്ഷ്യം വെച്ചുകൊണ്ട് വർഗീയ പ്രസ്ഥാനങ്ങൾ പ്രലോഭനങ്ങളും പ്രകോപനങ്ങളും തുടരുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ചെറുത്തുതോൽപ്പിക്കേണ്ടതാണ്. മനുഷ്യരെ മതത്തിന്റെ കള്ളികളിലാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ മുഖം നോക്കാതെ ഒറ്റപ്പെടുത്താൻ മതനിരപേക്ഷതയുള്ളവർ രംഗത്ത് വരണമെന്നും സംഗമം ആവശ്യപ്പെട്ടു.
advertisement
കേരളത്തിൽ 126 കേന്ദ്രങ്ങളിൽ ഖുർആൻ പ്രഭാഷണം നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്കരണത്തിന്റെ ദിവ്യ വെളിച്ചം എന്ന തലകെട്ടിലാണ് ഖുർആൻ ക്യാംപെയ്ൻ നടക്കുന്നത്. സാമൂഹ്യ തിന്മകൾക്കും വിശ്വാസ വ്യതിയാനങ്ങൾക്കുമെതിരെ ഖുർആൻ മുന്നോട്ടു വയ്ക്കുന്ന സംസ്കരണ ചിന്തകൾ പ്രസരിപ്പിക്കുക, ഖുർആനിന്റെ സമാധാന സന്ദേശം പകർന്ന് നൽകുക എന്നിവയാണ് കെ.എൻ.എം. ഖുർആൻ ക്യാംപെയ്‌നിന്റെ ലക്ഷ്യം.
കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, നൂർ മുഹമ്മദ് നൂർഷ
advertisement
പി.കെ. ഇബ്രാഹിം ഹാജി എലാംകോഡ്, എ. അസ്ഗർ അലി, എം.ടി. അബ്ദു സമദ് സുല്ലമി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. സുൽഫിക്കർ അലി, അബ്ദു റഹ്‌മാൻ മദനി പാലത്ത്, ഡോ. പി.പി. അബ്ദുൽ ഹഖ്, സി. മുഹമ്മദ് സലീം സുല്ലമി, ഡോ. കെ.എ. അബ്ദുൽ ഹസീബ് മദനി എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 24, 2026 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമുദായ സംഘടനകൾ വർഗീയതയ്ക്ക് തീ കൊടുക്കരുതെന്ന് കെ.എൻ.എം. സംസ്ഥാന നേതൃസംഗമം










