സുഡിയോ ബഹിഷ്കരണം;'എസ്ഐഒ മുസ്ലിം സമൂഹത്തിന്റെ പേരിൽ അവിവേകം ചെയ്യുന്നത് ആദ്യമായല്ല': കെഎൻഎം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യമൊട്ടുക്ക് സമരം നടക്കുന്നതിനിടയിൽ കോഴിക്കോട് എയർപോർട്ടിലേക്ക് മാർച്ച് നടത്തി എസ്ഐഒ അവിവേകം കാട്ടിക്കൂട്ടിയെന്ന് കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി
സുഡിയോ ബഹിഷ്കരണത്തിൽ ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ എസ്ഐഓയെ വിമർശിച്ച് കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി. ജമാഅത്തെ ഇസ്ലാമിയുടെ ഈ വിദ്യാർത്ഥി ഘടകമായ എസ്ഐഒ മുസ്ലിം സമൂഹത്തിന്റെ പേരിൽ അവിവേകം പറയുന്നതും ചെയ്യുന്നതും ഇത് ആദ്യമായി അല്ലെന്നും അവരുടെ വേരുകൾ സിമി എന്ന സംഘടനയിലാണ് ചെന്നെത്തുന്നത് എന്നതുകൊണ്ട്, വർഗ്ഗസ്വഭാവം ഇടയ്ക്കിടെ പ്രകടിപ്പിക്കുമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യമൊട്ടുക്ക് സമരം നടക്കുന്നതിനിടയിൽ കോഴിക്കോട് എയർപോർട്ടിലേക്ക് മാർച്ച് നടത്തി എസ്ഐഒ അവിവേകം കാട്ടിക്കൂട്ടി
ഇപ്പോൾ സുഡിയോഔട്ട്ലെറ്റുകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സമൂഹത്തിൽ സാന്നിധ്യം അറിയിക്കുന്നതിന് വേണ്ടി അവർ ചെയ്യുന്ന വികാരപ്രകടനങ്ങൾ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ഇവർ ചിന്തിക്കാറില്ല.ജമാഅത്തെ ഇസ്ലാമിയും അവരുടെ നേതാക്കളും പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുമില്ല.നമ്മുടെ നാട്ടിൽ പരസ്പരം ബിസിനസ് സ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ തുടങ്ങിയാൽ അതിന്റെ നഷ്ടം ആർക്കാണ് സംഭവിക്കുക എന്നത് ആവറേജ് ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് . ഈ ബഹിഷ്കരണം വെറുപ്പും വിദ്വേഷവും പടർത്തുന്നതിലേക്കും അക്രമത്തിലേക്കുമെല്ലാം നയിക്കാൻ ഇടവരുന്നതാണ്. അതുവഴി രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന് സാമ്പത്തികമായ തകർച്ചയും പിന്നാക്കം പോക്കും ഉണ്ടാകുമെന്നും ഇതൊന്നും ആലോചിക്കാതെയാണ് ബീഡിയെടുത്ത് കത്തിച്ച് സ്വന്തം തലയ്ക്ക് തീ വെക്കുന്ന എസ് ഐ ഒയടെ ഈ ഏർപ്പാടെന്നും അബ്ദുൽ മജീദ് സ്വലാഹി ഫേസ്ബുക്കിലെഴുതി.
advertisement
വികാരങ്ങൾക്ക് തീ കൊടുത്ത് മൈലേജ് ഉണ്ടാക്കുക എന്നത് മാത്രമാണ് ഇതുപോലുള്ള കൂട്ടങ്ങളുടെയെല്ലാം മുഖ്യ അജണ്ടയെന്നും അത് മുസ്ലിം ന്യൂനപക്ഷം തിരിച്ചറിഞ്ഞ് ഈ വികാരക്കൂട്ടങ്ങളെ അടക്കി നിർത്താൻ ആവുന്നത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി ഘടകമായ എസ് ഐ ഒ ടാറ്റാ കമ്പനിയുടെ സുഡിയോ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം കണ്ടു.
advertisement
ഇസ്രായേൽ വിരുദ്ധ നിലപാടുകളുടെ ഭാഗമായിട്ടാണ് ഈ കാമ്പയിന് തുടക്കമിട്ടത് എന്നാണ് അവരുടെ വാദം. ഇസ്രായേൽ ഫലസ്തീനികളുടെ മേൽ ചെയ്തുകൂട്ടുന്ന കൊടും ക്രൂരതകൾ കണ്ട് ലോകം മരവിച്ചു നിൽക്കുന്ന ഒരു സന്ദർഭമാണിത്. ഇസ്രായേൽ നടത്തുന്ന അരുംകൊലകളെ ന്യായീകരിക്കാൻ ആർക്കും സാധ്യമല്ല.
ജമാഅത്തെ ഇസ്ലാമിയുടെ ഈ വിദ്യാർത്ഥി ഘടകം മുസ്ലിം സമൂഹത്തിന്റെ പേരിൽ അവിവേകം പറയുന്നതും ചെയ്യുന്നതും ഇത് ആദ്യമായി അല്ല. അവരുടെ വേരുകൾ സിമി എന്ന സംഘടനയിലാണ് ചെന്നെത്തുന്നത് എന്നതുകൊണ്ട്, വർഗ്ഗസ്വഭാവം ഇടയ്ക്കിടെ പ്രകടിപ്പിക്കും. വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യമൊട്ടുക്ക് സമരം നടക്കുന്നതിനിടയിലാണ് കോഴിക്കോട് എയർപോർട്ടിലേക്ക് മാർച്ച് നടത്തി അവിവേകം കാട്ടിക്കൂട്ടിയത് .
advertisement
ഇപ്പോഴിതാ ,സുഡിയോ ഔട്ട്ലെറ്റുകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സമൂഹത്തിൽ സാന്നിധ്യം അറിയിക്കുന്നതിന് വേണ്ടി അവർ ചെയ്യുന്ന വികാരപ്രകടനങ്ങൾ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ഇവർ ചിന്തിക്കാറില്ല.
ഇവർക്ക് ,ജമാഅത്തെ ഇസ്ലാമിയും അവരുടെ നേതാക്കളും പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുമില്ല.
നമ്മുടെ നാട്ടിൽ പരസ്പരം ബിസിനസ് സ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ തുടങ്ങിയാൽ അതിന്റെ നഷ്ടം ആർക്കാണ് സംഭവിക്കുക എന്നത് ആവറേജ് ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് .
advertisement
ഈ ബഹിഷ്കരണം വെറുപ്പും വിദ്വേഷവും പടർത്തുന്നതിലേക്കും അക്രമത്തിലേക്കുമെല്ലാം നയിക്കാൻ
ഇടവരുന്നതാണ്.
അതുവഴി രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന് സാമ്പത്തികമായ തകർച്ചയും പിന്നാക്കം പോക്കും ഉണ്ടാകും എന്നതിൽ സംശയമില്ല. ഇതൊന്നും ആലോചിക്കാതെയാണ് ബീഡിയെടുത്ത് കത്തിച്ച് സ്വന്തം തലയ്ക്ക് തീ വെക്കുന്ന ഈ എസ് ഐ ഒ ഏർപ്പാട് .
ഇതെല്ലാം പറയുമ്പോൾ ഇസ്രായേൽ അനുകൂലികൾ ആണെന്ന് മൊത്തത്തിൽ പറഞ്ഞു,
തങ്ങൾ ചെയ്യുന്ന ഈ അവിവേകത്തിന് വികാരകൂട്ടങ്ങളുടെ പിന്തുണ ഉറപ്പിക്കാനാണ് ഇതുപോലുള്ള ഈർക്കിൽ സംഘടനകൾ ശ്രമിക്കാറുള്ളത്.
advertisement
അവർ ചെയ്യുന്ന ഈ അവിവേകം കൊണ്ട് നാട്ടിൽ ഉണ്ടാകുന്ന കുഴപ്പങ്ങളൊന്നും ഇവരുടെ വിഷയമേയല്ല. വികാരങ്ങൾക്ക് തീ കൊടുത്ത് മൈലേജ് ഉണ്ടാക്കുക എന്നത് മാത്രമാണ് ഇതുപോലുള്ള കൂട്ടങ്ങളുടെയെല്ലാം മുഖ്യ അജണ്ട .
അത് മുസ്ലിം ന്യൂനപക്ഷം തിരിച്ചറിഞ്ഞ് ഈ വികാരക്കൂട്ടങ്ങളെ അടക്കി നിർത്താൻ ആവുന്നത് ചെയ്യുകയും അവിവേകം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെ സംബന്ധിച്ച് പുതുതലമുറയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാവുകയും ചെയ്യണമെന്നാണ് പറയാനുള്ളത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 09, 2025 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുഡിയോ ബഹിഷ്കരണം;'എസ്ഐഒ മുസ്ലിം സമൂഹത്തിന്റെ പേരിൽ അവിവേകം ചെയ്യുന്നത് ആദ്യമായല്ല': കെഎൻഎം