ആന്ധ്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ തീപിടിത്തം, 14 പേർക്ക് ദാരുണാന്ത്യം
- Published by:SIBILI S
- news18-malayalam
Last Updated:
ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനങ്ങൾ കൂട്ടിയിടിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തീപിടിത്തമുണ്ടാവുകയായിരുന്നു.
ആന്ധ്രാപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് അപകടമുണ്ടായത്. പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. സ്വകാര്യ ട്രാവൽ ബസാണ് അപകടത്തിൽപെട്ടത്.
വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ സ്ഥലത്ത് വലിയ തീപിടിത്തമുണ്ടാവുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മരിച്ച 14 പേരുടെയും മൃതദേഹമുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനങ്ങൾ കൂട്ടിയിടിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തീപിടിത്തമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേനയും പൊലീസും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
പുറത്തുവരാനാകാതെ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീനിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
അപകടത്തെ കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 26, 2026 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആന്ധ്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ തീപിടിത്തം, 14 പേർക്ക് ദാരുണാന്ത്യം









