ചായപ്രേമികൾ ആണോ നിങ്ങൾ? എന്നാൽ സലിം ഇക്കയുടെ ചായ നിങ്ങൾക്ക് എന്തായാലും ഇഷ്ടപെടും
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
രാവിലെ എപ്പോ കട തുറക്കും എന്ന ചോദ്യത്തിന് ഒരു പൊട്ടിചിരിയോടെ സലിം ഇക്ക പറയും 'ഞാൻ കട തുറക്കുന്ന സമയം നിങ്ങൾ ആരും ഉറക്കം എഴുന്നേറ്റ് കാണില്ല എന്ന്.'
ചായപ്രേമികൾ ആണോ നിങ്ങൾ? എന്നാൽ സലിം ഇക്കയുടെ ചായ നിങ്ങൾക്ക് എന്തായാലും ഇഷ്ടപെടും. ചായപ്രേമികൾക്കും അല്ലാത്തവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്നതാണ് സലിം ഇക്കയുടെ ചായ. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചെന്നാൽ നമ്മുക്ക് കാണാം 35 വർഷം പഴക്കമുള്ള സലിം ഇക്കയുടെ ചായക്കട. രാവിലെ എപ്പോ കട തുറക്കും എന്ന ചോദ്യത്തിന് ഒരു പൊട്ടിചിരിയോടെ ഇക്ക പറയും 'ഞാൻ കട തുറക്കുന്ന സമയം നിങ്ങൾ ആരും ഉറക്കം എഴുന്നേറ്റ് കാണില്ല എന്ന്.' രാവിലെ 4 മണി മുതൽ സന്ധ്യക്ക് 6 മണി വരെ ഇക്കയുടെ കട തുറന്നിട്ടുണ്ടാവും.

4 മണി മുതൽ 6 മണി വരെ ഉള്ള സമയങ്ങളിൽ എപ്പോൾ ചെന്നാലും നല്ല ചൂട് ചായയും കൂടെ ചെറുകടികളും കിട്ടും. തൻ്റെ കടയിൽ എത്തുന്നവരെ ചെറു ചിരിയോടെ ആണ് ഇക്ക സ്വീകരിക്കുന്നത്. കടയിൽ ചെല്ലുന്നവരുടെ മനസ് നിറയിപ്പിക്കുന്നതാണ് ആ കാഴ്ച്ച. ചായയും ചെറുകടികളും മാത്രം അല്ല ഇവകൂടാതെ മിഠായികളും അത്യാവശ്യം വേണ്ട സാധനങ്ങളും ഈ കൊച്ചു കടയിൽ കിട്ടും. ഇക്കയുടെ കടയിൽ സ്ഥിരമായി എത്താറുള്ളത് ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും ആണ്. ഇക്കയുടെ ചായയെ പറ്റി അവർക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്.
advertisement
ചായ കട തുടങ്ങുന്നതിന് മുൻപ് ഇക്ക ഗൾഫിൽ ആയിരുന്നു. നാട്ടിൽ വന്നതിന് ശേഷമാണ് ചായക്കട തുടങ്ങുന്നത്. ഇപ്പോൾ പ്രാരാബ്ദങ്ങൾ ഒന്നും ഇല്ലാതെ വളരെ സന്തോഷമായി മുന്നോട്ട് പോവുകയാണ് സലിം ഇക്ക. സ്വന്തമായി ഒരു കട തുടങ്ങിയേ പിന്നെ കല്യാണം കഴിച്ചു ഒരു വീടും വച്ചു. ഇക്കയും ഭാര്യയും രണ്ട് പിള്ളേരും അടങ്ങുന്നതാണ് ഇക്കയുടെ കുടുംബം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Dec 02, 2024 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ചായപ്രേമികൾ ആണോ നിങ്ങൾ? എന്നാൽ സലിം ഇക്കയുടെ ചായ നിങ്ങൾക്ക് എന്തായാലും ഇഷ്ടപെടും










