നെയ്യാറ്റിൻകര വാസുദേവൻ്റെ സ്മരണയ്ക്കായി തിരുവനന്തപുരം അത്താഴമംഗലത്ത് സ്മാരകം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കെ ആൻസലൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പണം ചെലവഴിച്ചാണ് സ്മാരകം തയ്യാറാക്കിയത്.
പ്രശസ്ത സംഗീതജ്ഞൻ നെയ്യാറ്റിൻകര വാസുദേവൻ്റെ സ്മരണാർത്ഥം അത്താഴമംഗലത്ത് പുതിയ സ്മാരകമൊരുങ്ങി. നെയ്യാറ്റിൻകരയുടെ അഭിമാനമായ പ്രശസ്ത കർണാടക സംഗീതജ്ഞൻ പത്മശ്രീ നെയ്യാറ്റിൻകര വാസുദേവന് എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്മാരകം നിർമിച്ചു. കെ ആൻസലൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പണം ചെലവഴിച്ചാണ് സ്മാരകം തയ്യാറാക്കിയത്.
അത്താഴമംഗലത്ത് നിർമ്മിച്ച പത്മശ്രീ നെയ്യാറ്റിൻകര വാസുദേവൻ സ്മാരക ആരാമം കെ. ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 1939 ഡിസംബർ 25-ന് തെക്കൻ തിരുവിതാംകൂറിലെ (ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ), നെയ്യാറ്റിൻകരയിലുള്ള ഒരു ഇടത്തരം കുടുംബത്തിലാണ് വാസുദേവൻ ജനിച്ചത്. നാരായണനും ജാനകിയുമായിരുന്നു മാതാപിതാക്കൾ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തിൽ, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും പിന്നീട് രാമനാട് കൃഷ്ണനിൽ നിന്നും അദ്ദേഹം സംഗീതം അഭ്യസിച്ചു. കെ.ജെ. യേശുദാസ്, എം.ജി. രാധാകൃഷ്ണൻ, തിരുവിഴ ജയശങ്കർ, രവീന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തിൻ്റെ സഹപാഠികളായിരുന്നു. ആലാപന ശൈലിയിലെ പ്രത്യേകതയും മധുരമായ ശബ്ദവും അദ്ദേഹത്തെ കേൾവിക്കാരുടെ പ്രിയങ്കരനാക്കി.
advertisement
തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീത കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറായും, ആകാശവാണിയിൽ 'എ' ഗ്രേഡ് ആർട്ടിസ്റ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റേഡിയോ പരിപാടികളിലൂടെ സംഗീതം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തിനു അനേകം ശിഷ്യന്മാരുണ്ട്. ശ്രീവത്സൻ മേനോൻ, മുഖത്തല ശിവജി തുടങ്ങിയവർ ഇദ്ദേഹത്തിൻ്റെ ശിഷ്യരിൽ പ്രമുഖരാണ്. സ്വാതിതിരുനാൾ കൃതികൾക്ക് ഏറെ പ്രചാരം നൽകിയ ഇദ്ദേഹത്തെ 2006-ൽ കേരള സർക്കാർ സ്വാതി പുരസ്‌കാരം നൽകി ആദരിച്ചു. 2004-ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച നെയ്യാറ്റിൻകര വാസുദേവൻ, 2008 മെയ് 13-ന് 68-ആം വയസ്സിൽ തിരുവനന്തപുരത്തെ സ്വവസതിയിൽ വച്ച് അന്തരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 04, 2025 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നെയ്യാറ്റിൻകര വാസുദേവൻ്റെ സ്മരണയ്ക്കായി തിരുവനന്തപുരം അത്താഴമംഗലത്ത് സ്മാരകം