• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റ്: മരുമകന്റെ കമ്പനിക്ക് കരാർ കിട്ടിയകാര്യം അറിഞ്ഞിരുന്നില്ലെന്ന് വൈക്കം വിശ്വൻ

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റ്: മരുമകന്റെ കമ്പനിക്ക് കരാർ കിട്ടിയകാര്യം അറിഞ്ഞിരുന്നില്ലെന്ന് വൈക്കം വിശ്വൻ

പ്രവർത്തനം തുടങ്ങിയ ശേഷമാണ് അങ്ങനെയൊരു പരിപാടി അവർക്ക് അവിടെയുണ്ടെന്ന് അറിഞ്ഞതെന്ന് വൈക്കം വിശ്വൻ

  • Share this:

    കോട്ടയം: ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് മരുമകന്റെ കമ്പനിക്ക് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണമെന്ന് എൽഡിഎഫ് മുൻ കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വൻ. വിവാദത്തിൽ കോട്ടയത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകളുടെ ഭർത്താവിന്റെ കമ്പനിക്ക് കരാർ കിട്ടിയ കാര്യം താൻ അറിഞ്ഞിരുന്നില്ല. പ്രവർത്തനം തുടങ്ങിയ ശേഷമാണ് അങ്ങനെയൊരു പരിപാടി അവർക്ക് അവിടെയുണ്ടെന്ന് അറിഞ്ഞതെന്നും വൈക്കം വിശ്വൻ പറഞ്ഞു.

    വിദ്യാർത്ഥി കാലഘട്ടത്തിലാണ് താൻ പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. 72 വർഷമായി താൻ പൊതുപ്രവർത്തന രംഗത്തുണ്ട്. ബന്ധുക്കൾക്ക് ആർക്കും ഇതുവരെ യാതൊരു സഹായവും ചെയ്തിരുന്നില്ല. പാർട്ടി കേന്ദ്രകമ്മിറ്റിയിൽ നിന്നും സംസ്ഥാന സമിതിയിൽ നിന്നും ഒഴിവായി. കുറച്ച് കാലം തുടർന്നും ട്രേഡ് യൂണിയൻ രംഗത്ത് ഉണ്ടായിരുന്നു, അതിൽ നിന്നും താൻ ഒഴിവായി. ആ കാലത്തൊന്നും തനിക്ക് തോന്നാത്ത കാര്യം ഇപ്പോൾ ചെയ്തെന്ന് പറയുന്നു. റിട്ടയേർഡ് ജസ്റ്റിസ് അതിഭീകരമായി ചാനൽ ചർച്ചയിൽ ആരോപണം ഉന്നയിക്കുന്നത് കണ്ടു. ഒരു മുൻ മേയർ എന്നെ വെല്ലുവിളിച്ചു. ഇതുവരെ മറ്റൊന്നും ആലോചിച്ചിരുന്നില്ല. ഇനി നിയമനടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും വൈക്കം വിശ്വൻ മുന്നറിയിപ്പ് നൽകി.

    Also Read- ‘വിഷപ്പുക ശ്വസിച്ച് ആളുകള്‍ തലചുറ്റി വീഴുന്നു’; കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വി.ഡി സതീശന്‍

    ‘മുഖ്യമന്ത്രിയും ഞാനും വലിയ സൗഹൃദത്തിലാണെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും വിദ്യാർത്ഥികാലം മുതൽ ചുമതലകൾ ഏറ്റെടുത്തവരാണ്. പാർട്ടിയിൽ അന്യോനം പ്രവർത്തിച്ചവരാണ്. അങ്ങനെയിരിക്കെ അദ്ദേഹത്തിനോട് സൗഹൃദം വരാതിരിക്കേണ്ട ഒരു കാര്യവുമില്ല. സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി എന്തെങ്കിലും ചെയ്യുമെന്ന് എനിക്കറിയില്ല. ഞാൻ പൊതുകാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. കുടുംബകാര്യങ്ങളോ ആവശ്യങ്ങളോ പറഞ്ഞിട്ടില്ല’- വൈക്കം വിശ്വൻ പറഞ്ഞു.

    വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പാര്‍ട്ടിക്ക് തുറന്ന നിലപാടാണ് ഉള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ മന്ത്രിയായിരുന്നപ്പോള്‍ കരാര്‍ കമ്പനിക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നുവെന്നും അന്ന് പരിശോധിച്ച് റിവ്യൂ നടത്തിയെന്നും മാറ്റമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

    Published by:Rajesh V
    First published: