advertisement

'സോഷ്യലിസ്റ്റായ മുഹമ്മദ് നബി': കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

Last Updated:

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ കുഞ്ഞുമുഹമ്മദ്‌ മൗലവിയാണ് പുസ്തകം ഏറ്റുവാങ്ങിയത്

News18
News18
മലപ്പുറം: കെ.ടി. ജലീൽ എംഎൽഎയുടെ 'സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ കുഞ്ഞുമുഹമ്മദ്‌ മൗലവിയാണ് പുസ്തകം ഏറ്റുവാങ്ങിയത്. മതവർഗീയത വിശ്വാസികളിലേക്ക് കുത്തിവെക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിൽ ഇത്തരം പുസ്തകങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണയ്ക്കുന്നവർക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവിടെ അവർ അധികാരത്തിൽ വരുമെന്ന് ചിലർ പ്രതീക്ഷിച്ചെങ്കിലും ജനങ്ങൾ അവരെ കൈവിട്ടു. യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധത്തെയും അദ്ദേഹം വിമർശിച്ചു. ഉത്തരേന്ത്യയിൽ മുസ്ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ നിലപാടുകാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിൽ പൗരത്വ രജിസ്ട്രേഷൻ നടപ്പിലാക്കില്ലെന്ന സുവ്യക്തമായ നിലപാട് സർക്കാർ ആവർത്തിച്ചു. ഒരു വിഭാഗത്തോടും വിവേചനം കാണിക്കാത്ത സർക്കാരാണിതെന്നും അനുകൂല പട്ടികയിൽ നിന്ന് ആരെയും മാറ്റിനിർത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആൾക്കൂട്ട കൊലപാതകങ്ങളും സംഘടിത ആക്രമണങ്ങളും നാടിനെ ബാധിക്കുന്ന സാഹചര്യത്തിൽ മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സോഷ്യലിസ്റ്റായ മുഹമ്മദ് നബി': കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement