• HOME
  • »
  • NEWS
  • »
  • kerala
  • »
  • Republic day 2023 | യാത്രകാർക്ക് 50 % ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

Republic day 2023 | യാത്രകാർക്ക് 50 % ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

റിപ്പബ്ളിക് ദിനത്തില്‍  മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും

  • Share this:

    കൊച്ചി: ജനുവരി 26 ന് രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന വേളയിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ രംഗത്ത്. ടിക്കറ്റ് നിരക്കിൽ 50% ഇളവാണ് കൊച്ചി മെട്രോ  പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. അതായത് ജനുവരി 26 ന്  40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവിൽ ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും.

    Also read- പിഎഫ്ഐ ജപ്തിയിൽ കൊല്ലപ്പെട്ടയാൾക്കും നോട്ടീസ്: പാലക്കാട് സുബൈറിന്റെ വീട്ടിലും ജപ്തി നോട്ടീസ് പതിച്ചു

    രാവിലെ ആറ് മുതൽ എട്ട് മണിവരെയും വൈകിട്ട് 9 മുതൽ 11 മണി വരെയും ഈ ഇളവ് തുടരും. റിപ്പബ്ളിക് ദിനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം വരെ ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതൽ എസ് എൻ ജംഗ്ഷൻ വരെ രാവിലെ ആറ് മുതൽ എട്ട് മണിവരെയും വൈകിട്ട് 9 മുതൽ 11 മണി വരെയും വെറും 15 രൂപ നിരക്കിൽ യാത്ര ചെയ്യാം. ജനുവരി 26ന് പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡ് നിരക്കും വാർഷിക ഫീസും ഉൾപ്പെടെ 225 രൂപ കാഷ്ബാക്ക് ആയി ലഭ്യമാകും.

    Published by:Vishnupriya S
    First published: