രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി കെൽട്രോൺ ഫെറി പാലം യാഥാർത്ഥത്തിലേക്ക്

Last Updated:

വേമ്പനാട് കായലിന് മുകളിൽ 44.20 കോടി രൂപ ചെലവിൽ പണിയുന്ന കുമ്പളങ്ങി കെൽട്രോൺ ഫെറി പാലം രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന വികസനപ്പാതയായി മാറുന്നു.

പാലത്തിൻ്റെ  നിർമ്മാണോദ്ഘാടനം നിർവഹിച്ച് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.
പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.
കുമ്പളങ്ങി കെൽട്രോൺ ഫെറി പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. പാലത്തിൻ്റെ നിർമ്മാണം നാടിൻ്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. പഴങ്ങാട് സെൻ്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ജില്ലകളെയും രണ്ട് നിയോജക മണ്ഡലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കുമ്പളങ്ങി, പെരുമ്പടപ്പ് റോഡുകളെ ദേശീയപാത 66-മായി യോജിപ്പിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലക്കൊപ്പം ടൂറിസം മേഖലക്കും പദ്ധതി ഏറെ ഗുണകരമാകും. പാലത്തിൻ്റെ നിർമ്മാണ പുരോഗതി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് സമയബന്ധിതമായി നേരിട്ട് പരിശോധിക്കും. എറണാകുളം ജില്ലയിലെ കുമ്പളങ്ങി പഞ്ചായത്തിനേയും ആലപ്പുഴ ജില്ലയിലെ അരൂർ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിച്ച് വേമ്പനാട് കായലിന് കുറുകെയാണ് കുമ്പളങ്ങി കെൽട്രോൺ ഫെറി പാലം നിർമ്മിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയിൽ എട്ട് സ്‌പാനുൾപ്പെടെ 290.60 മീറ്റർ നീളത്തിലുള്ള പാലവും ഇരുവശങ്ങളിലുമായി 250 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമാണുള്ളത്. 44.20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
advertisement
കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. ചടങ്ങിൽ കെ ജെ മാക്സി എം.എൽ.എ. അധ്യക്ഷനായി. സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, ദലീമ എം.എൽ.എ., പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ജോസഫ്, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു തോമസ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് അംഗം ജോസി സേവ്യർ, പഴങ്ങാട് സെൻ്റ് ജോർജ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, കേരള റോഡ്സ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു കൃഷ്ണരാജ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം.  ശിൽപ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി കെൽട്രോൺ ഫെറി പാലം യാഥാർത്ഥത്തിലേക്ക്
Next Article
advertisement
കേരള കലാമണ്ഡലത്തിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് വിദ്യാർത്ഥിനികളുടെ പരാതി; അധ്യാപകനെതിരെ പോക്സോ കേസ്
കേരള കലാമണ്ഡലത്തിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് വിദ്യാർത്ഥിനികളുടെ പരാതി; അധ്യാപകനെതിരെ പോക്സോ കേസ്
  • കലാമണ്ഡലത്തിൽ ലൈംഗികാതിക്രമം ആരോപണത്തിൽ അധ്യാപകൻ കനകകുമാറിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്.

  • വിദ്യാർത്ഥിനികളെ ശാരീരികമായി സ്പർശിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയെന്നും പരാതിയിൽ പറയുന്നു.

  • പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ കനകകുമാറിനെ സസ്പെൻഡ് ചെയ്തു.

View All
advertisement