advertisement

വാണിജ്യം മാത്രമല്ല, സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ

Last Updated:
kuzhippallam
kuzhippallam
കേരളത്തിലെ സ്വകാര്യ മേഖലയിലെ വലിയ ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഒന്നായ കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് സെന്റർ തിരുവന്തപുരം  നിന്നും ഏകദേശം 15 കിലോമീറ്റർ അകലെ ബാലരാമപുരത്തിനടുത്ത് നെല്ലിമൂട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് .
കുഴിപ്പള്ളം ഗാർഡനിൽ രണ്ടായിരത്തിലധികം ചെടികളും മരങ്ങളും പരിപാലിക്കുന്നുണ്ട്‌ .കൂടാതെ ധാരാളം ഔഷധസസ്യങ്ങളും അലങ്കാര ചെടികളും ഇവിടെ ഉണ്ട് . ഈ നഴ്സറിയിയുടെ ആകർഷണീയമായ ഹൈലൈറ്റുകളിൽ ഒന്നാണ് ഇവിടുത്തെ മനോഹരമായ ഭൂപ്രകൃതിയും വിശാലമായ പച്ചപ്പുകളും, കൂടാതെ ജലസസ്യങ്ങൾക്കായുള്ള ഒരു കൃത്രിമ തടാകവും. ഇവയെല്ലാം ഈ സ്ഥാപനത്തെ മറ്റ് നഴ്സറികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. വാണിജ്യപരമായ മൂല്യത്തിന് പുറമേ, സമീപ പ്രദേശങ്ങളിലെ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊടുത്തുകൊണ്ടും കുഴിപ്പള്ളം ഒരു മാതൃകയാവുകയാണ് . മാതൃകാ പരമായ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ സമൂഹങ്ങളുടെ വളർച്ചയെ എങ്ങനെ സഹായിക്കാമെന്നുള്ള ഉദാഹരണം കൂടിയാണ് കുഴിപ്പള്ളം .
advertisement
കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് സെന്റർ നഗരത്തിലെ ഒരു വാണിജ്യവിനോദസഞ്ചാര കേന്ദ്രം മാത്രമല്ല ഇന്ന്, മറിച്ച് സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഒരു തൊഴിൽ കേന്ദ്രം കൂടിയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗ്രാമീണ സമൂഹത്തെ അവരുടെ സാമൂഹികവും സാമ്പത്തികവും പുരോഗതിനേടാൻ സഹായിക്കുന്ന ഒരു ഉത്തമ മാതൃക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kochi/
വാണിജ്യം മാത്രമല്ല, സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement