തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം 2026 ജനുവരി 2 മുതൽ; വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി ക്ഷേത്ര ട്രസ്റ്റ്
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ധനുമാസത്തിലെ തിരുവാതിര മുതൽ 12 ദിവസങ്ങൾ മാത്രമേ ശ്രീ പാർവതി ദേവിയുടെ തിരുനട തുറക്കുകയുള്ളൂ.
തിരുവൈരാണികുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർക്ക് ക്യൂ നിൽക്കുന്നതിനുള്ള പന്തലിൻ്റെ കാൽനാട്ട് കർമ്മം നടന്നു. ക്ഷേത്രം മേൽശാന്തി എൻ കെ നാരായണൻ നമ്പൂതിരി കാൽനാട്ട് കർമ്മം നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റ്
ഭാരവാഹികൾ, ട്രസ്റ്റ് അംഗങ്ങൾ, ജീവനക്കാർ, മുൻ ട്രസ്റ്റ് അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.
2026 ജനുവരി 2 മുതൽ 13 വരെയാണ് നടത്തുറപ്പ് മഹോത്സവം നടക്കുന്നത്. ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർക്ക് വിപുലമായ സജീകരങ്ങളാണ് ഒരുക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർക്ക് എത്തിച്ചേരാനുള്ള വിപുലമായ സജീകരണങ്ങൾ ആണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിൽ വരുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ അന്നദാനം, മഞ്ഞൾ പറ, എള്ളുപറ, എന്നിവ ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഹോസ്പിറ്റൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മഹാദേവനും ശ്രീ പാർവതി ദേവിയും ഒരേ ശ്രീകോവിലിൽ വാണരുളുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് തിരുവൈരാണികുളം മഹാദേവ ക്ഷേത്രം. ധനുമാസത്തിലെ തിരുവാതിര മുതൽ 12 ദിവസങ്ങൾ മാത്രമേ ശ്രീ പാർവതി ദേവിയുടെ തിരുനട തുറക്കുകയുള്ളൂ. നടതുറപ്പ് മഹോത്സവത്തിന് സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി ലക്ഷകണക്കിന് ആളുകളാണ് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 20, 2025 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം 2026 ജനുവരി 2 മുതൽ; വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി ക്ഷേത്ര ട്രസ്റ്റ്


