ഗുണമേന്മയുള്ള നെൽവിത്തിന് 'റൈസ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാം'

Last Updated:

കേരള സ്റ്റേറ്റ് സീഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ നെൽവിത്ത് ഉൽപാദന പരിപാടിക്ക് പാമ്പാക്കുട ബ്ലോക്കിൽ തുടക്കം.

‘ഉമ’ ഇനത്തിൽപ്പെട്ട  ഞാറ് നട്ടുകൊണ്ടാണ് പദ്ധതിയ്ക്ക്  തുടക്കം കുറിച്ചത്.
‘ഉമ’ ഇനത്തിൽപ്പെട്ട ഞാറ് നട്ടുകൊണ്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
റൈസ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാമിന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ഗുണമേന്മയുള്ള നെൽവിത്ത് ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രോഗ്രാമാണിത്. തിരുമാറാടി വാളിയപ്പാടം പാടശേഖരത്തിൽ ‘ഉമ’ ഇനത്തിൽപ്പെട്ട ഞാറ് നട്ടുകൊണ്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എം. ജോർജ് ഉദ്ഘാടനം നിർവഹിച്ചു. കൃഷിവകുപ്പിൻ്റെയും കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെൻ്റ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ കർഷകർക്ക് ഗുണമേന്മയുള്ള നെൽവിത്തുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും പ്രാദേശികമായി വിത്ത് ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. രജിസ്റ്റർ ചെയ്ത കർഷകർക്ക് വിത്ത് സൗജന്യമായി നൽകുകയും, ഉൽപാദിപ്പിക്കുന്ന സർട്ടിഫൈഡ് നെൽവിത്തുകൾ നിശ്ചിത വിലയ്ക്ക് അതോറിറ്റി ഏറ്റുവാങ്ങുകയും ചെയ്യും.
കർഷകർക്ക് വരുമാനവും ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യതയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ചടങ്ങിൽ തിരുമാറാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുരളീധര കൈമൾ, കൃഷിവകുപ്പ് പിറവം ബ്ലോക്ക് അസിസ്റ്റൻ്റ് ഡയറക്ടർ ആഭാ രാജ്, കൃഷി ഓഫീസർ സി.ഡി. സന്തോഷ്, കാർഷിക വികസന സമിതി അംഗങ്ങളായ ജേക്കബ് ജോൺ, ബേബി പുതിയ കുന്നേൽ, പാടശേഖര സമിതി ഭാരവാഹികളായ സിറിയക് ജോൺ, എം.കെ. രമണൻ, ഏലിയാസ് പുതുശ്ശേരി, ജോർജ് മാളികയിൽ, കെ.എം. ഏലിയാസ്, അസിസ്റ്റൻ്റ് കൃഷി ഓഫീസർ സിബി അഗസ്റ്റിൻ, കൃഷി അസിസ്റ്റൻ്റുമാരായ ബിനോയ് സി.വി., റോബിൻ പൗലോസ്, ഇഫ്കോ മാനേജർ ദിൽരാജ് എന്നിവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ഗുണമേന്മയുള്ള നെൽവിത്തിന് 'റൈസ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാം'
Next Article
advertisement
രാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണം
രാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണം
  • രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

  • റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിങ്ങും, തട്ടുകട, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ കർശനമായി നിരോധിച്ചു.

  • ട്രെയിൻ യാത്രക്കാർ ഒക്ടോബർ 23 ഉച്ചക്ക് 2 മണിക്ക് മുൻപായി റെയിൽവേ ‌സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.

View All
advertisement