അന്ന് മോദിക്കൊപ്പം പട്ടം പറത്തിയ കുട്ടി; ഇനി നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ; ‘മാ വന്ദേ’ ചിത്രീകരണം ആരംഭിച്ചു

Last Updated:

ഗുജറാത്തിലെ കുട്ടിക്കാലത്ത് അന്നത്തെ പ്രബല നേതാവായിരുന്ന നരേന്ദ്ര മോദിയുടെ ഒപ്പം പട്ടം പറത്താൻ ഉണ്ണി മുകുന്ദന് അവസരം ലഭിച്ചിരുന്നു

News18
News18
സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ (Unni Mukundan) ചിത്രമായ ‘മാ വന്ദേ’യുടെ പൂജ നടന്നു. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പുതിയ പാൻ-ഇന്ത്യ ബയോപിക് ചിത്രീകരണം പരമ്പരാഗത വന്ദൻസ് പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകൻ ക്രാന്തി കുമാർ സി. എച്ച്., നിർമ്മാതാക്കൾ, പ്രധാന താരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗുജറാത്തിലെ കുട്ടിക്കാലത്ത് അന്നത്തെ പ്രബല നേതാവായിരുന്ന നരേന്ദ്ര മോദിയുടെ ഒപ്പം പട്ടം പറത്താൻ ഉണ്ണി മുകുന്ദന് അവസരം ലഭിച്ചിരുന്നു.
‘മാ വന്ദേ’ എന്ന പേരിൽ ദേശീയ തലത്തിൽ ലക്ഷ്യമിട്ടു നിർമിക്കുന്ന ചിത്രത്തിന്റെ മുഖ്യ പ്രേരണയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും അമ്മ-മകൻ ബന്ധവുമാണെന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു . ഉണ്ണി മുകുന്ദൻ, തന്റെ വേഷത്തെ “ഒരു കഥാപാത്രമല്ല, ഉത്തരവാദിത്തമാണ്” എന്ന് വിശേഷിപ്പിച്ചിരുന്നു, ചിത്രത്തിന്റെ ഹൃദയഭാഗം മോദിജിയുടെ അമ്മ ഹീരാ ബെന്നിന്റെ ആത്മീയ ത്യാഗത്തെയും മാതൃത്വത്തിന്റെ ശക്തിയെയും ആസ്പദമാക്കിയാണ്. “രാജ്യത്തിന് മുമ്പിൽ ഒരു അമ്മ” എന്ന ആശയം ഈ സിനിമയിലൂടെ പ്രധാന സന്ദേശമായി മുന്നോട്ടുവയ്ക്കപ്പെടുമെന്നും നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
advertisement
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യപ്പെടുന്ന ചിത്രം ആധുനിക സാങ്കേതികവിദ്യകളും VFX-ഉം ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്നു. വമ്പൻ താരനിരയും ഉയർന്ന സാങ്കേതിക മികവും ‘മാ വന്ദേ’യെ ഒരു ശ്രദ്ധേയമായ പാൻ-ഇന്ത്യ പ്രോജക്ടായി മാറ്റും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അണിയറപ്രവർത്തകർ.
ചിത്രീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായും, അടുത്ത ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചു.
Summary: The much-awaited Unni Mukundan film ‘Maa Vande’ has been held. The shooting of this new pan-India biopic starring Unni Mukundan in the lead role has begun with the traditional Vandans Puja rituals. The film’s director Kranti Kumar C. H., producers and lead actors were present at the event.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അന്ന് മോദിക്കൊപ്പം പട്ടം പറത്തിയ കുട്ടി; ഇനി നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ; ‘മാ വന്ദേ’ ചിത്രീകരണം ആരംഭിച്ചു
Next Article
advertisement
'മേയർ സ്ഥാനം ലഭിച്ചത് ലത്തീൻ സഭയുടെ ഇടപെടലിൽ'; കൊച്ചി മേയർ വി.കെ. മിനിമോൾ
'മേയർ സ്ഥാനം ലഭിച്ചത് ലത്തീൻ സഭയുടെ ഇടപെടലിൽ'; കൊച്ചി മേയർ വി.കെ. മിനിമോൾ
  • കൊച്ചി മേയർ സ്ഥാനം ലഭിച്ചത് ലത്തീൻ സഭയുടെ ഇടപെടലിലാണെന്ന് വി.കെ. മിനിമോൾ വെളിപ്പെടുത്തി

  • ലത്തീൻ സഭയുടെ പിതാക്കന്മാർ മേയർ സ്ഥാനത്തിന് വേണ്ടി സംസാരിച്ചുവെന്ന് മിനിമോൾ വ്യക്തമാക്കി

  • കോൺഗ്രസ് നേതൃത്വം ലത്തീൻ സഭയുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന ആരോപണങ്ങൾ മേയറുടെ പ്രസ്താവനയോടെ ശക്തമായി

View All
advertisement