advertisement

നാടൻ വിത്തുകളുടെ കാവലാളിന് അംഗീകാരം; ഡോ. സി.ആർ. രാജഗോപാലൻ ഞാറ്റുവേല പുരസ്കാരം ശ്രീകുമാർ കൂപ്പിള്ളിക്ക്

Last Updated:

നാടൻ വിത്തുകളുടെയും പച്ചക്കറികളുടെയും സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രീകുമാറിനെ ഈ അംഗീകാരം തേടിയെത്തിയത്.

മൂഴികുളം ശാല ഏർപ്പെടുത്തിയ ഞാറ്റുവേല പുരസ്കാരത്തിന് ശ്രീകുമാർ അർഹനായി.
മൂഴികുളം ശാല ഏർപ്പെടുത്തിയ ഞാറ്റുവേല പുരസ്കാരത്തിന് ശ്രീകുമാർ അർഹനായി.
മൂഴിക്കുളം ശാല ഏർപ്പെടുത്തിയ അഞ്ചാമത് ഡോ. സി.ആർ. രാജഗോപാലൻ ഞാറ്റുവേല പുരസ്കാരത്തിന് ശ്രീകുമാർ കൂപ്പിള്ളി അർഹനായി. 10,000 രൂപ, മംഗളപത്രം, സർട്ടിഫിക്കറ്റ്, പുസ്തകങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പുരസ്കാരം. മുൻവർഷത്തെ പുരസ്കാര ജേതാക്കളായ ഹരിപ്പാട് ഠാണപ്പടിയിലെ പ്രകൃതി ജൈവ കലവറയിലെ വാണി, വിജിത്ത് എന്നിവർ ശ്രീകുമാർ കൂപ്പിള്ളിലിന് പുരസ്‌കാരം സമ്മാനിച്ചു.
നാടൻ വിത്തുകളുടെ സംരക്ഷകനാണ് ശ്രീകുമാർ. കഴിഞ്ഞ 25 വർഷമായി കേരളത്തിൽ നാടൻ പച്ചക്കറി വിത്തുകൾ, തൈകൾ, പച്ചക്കറികൾ എന്നിവ വിതരണം ചെയ്തുവരുന്നു. ശ്രീ അഗ്രി ഫാമിൻ്റെ ഉടമയാണ് ശ്രീകുമാർ. മൂഴിക്കുളം ശാലയുടെ 23-ാം വാർഷികത്തിൽ നടന്ന ചടങ്ങിൽ ഡോ. എസ്.കെ. വസന്തൻ, ഡോ. എം.പി. മത്തായി, ടി.ആർ. പ്രേംകുമാർ, ഡോ. അനൂപ്, ഹരി എന്നിവർ സംസാരിച്ചു. നന്ദൻ പ്രതാപ് നമ്മാഴ് വാർ കവിത ആലപിച്ചു. നടനും ചിത്രകാരനുമായ മിനോൺ വസന്തൻ മാഷിൻ്റെ ചിത്രം വരച്ചുനൽകി. പേരാൽ സംരക്ഷണ നിധി ഏറ്റുവാങ്ങി. നാടൻ പച്ചക്കറിത്തൈകളും വിത്തുകളും വിതരണം ചെയ്തു. നാട്ടുചന്തയും ആടലോടകം അടുക്കളയുമുണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kochi/
നാടൻ വിത്തുകളുടെ കാവലാളിന് അംഗീകാരം; ഡോ. സി.ആർ. രാജഗോപാലൻ ഞാറ്റുവേല പുരസ്കാരം ശ്രീകുമാർ കൂപ്പിള്ളിക്ക്
Next Article
advertisement
'ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു' സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ
'ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു' സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതൻ
  • പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ കശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നു

  • മുഫ്തി സയീദ് ഖാൻ നടത്തിയ വെളിപ്പെടുത്തൽ പാകിസ്ഥാൻ പ്രചരിപ്പിച്ച വിശുദ്ധ യുദ്ധ വാദത്തെ ചോദ്യം ചെയ്യുന്നു

  • അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്ത ലൈംഗികാതിക്രമങ്ങൾക്കും ഈ വെളിപ്പെടുത്തൽ ശരിവെക്കുന്നു

View All
advertisement