1200 വർഷം പഴക്കമുള്ള തിരുനായത്തോട് ശിവനാരായണ ക്ഷേത്രം
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
കേരളത്തിലെ തന്നെ അത്യപൂർവമായി ഒരു വിഗ്രഹത്തിൽ ശിവനും മഹാവിഷ്ണുവും ചേർന്ന പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്.
എറണാകുളം ജില്ലയിലെ നായത്തോട് എന്ന ഗ്രാമത്തിലാണ് തിരുനായത്തോട് ശിവനാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ഏകദേശം 4 കിലോമീറ്റർ ദൂരമാണ് ഈ ക്ഷേത്രത്തിലേക്ക് ഉള്ളത്. 1200 വർഷം പിന്നിടുകയാണ് ഈ ക്ഷേത്രം സ്ഥാപിച്ചിട്ട്. കേരള പുരാവസ്തു വകുപ്പിൻ്റെ സംരക്ഷിത സ്മാരകമാണിത്. ചേരവംശജനായ ചേരമാൻ പെരുമാൾ രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് സങ്കല്പം. പെരുമാൾ തൻ്റെ ഗുരുവിനോട് ചെയ്ത പാപ പരിഹാരമായാണ് ക്ഷേത്രം നിർമ്മിച്ചത്. കേരളത്തിലെ തന്നെ അത്യപൂർവമായി ഒരു വിഗ്രഹത്തിൽ ശിവനും മഹാവിഷ്ണുവും ചേർന്ന പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്. രണ്ടുപേർക്കും പ്രത്യേക പൂജകൾ ആണ് നടത്തുന്നത്. ഉത്സവ സമയത്ത് ഒരു കുഴിയിൽ രണ്ട് കൊടിമരം സ്ഥാപിക്കുന്നു. ഇതാണ് ഈ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ശ്രീ ശങ്കരാചാര്യർ തൻ്റെ ചെറുപ്പകാലത്ത് എല്ലാ ദിവസവും ദർശനം നടത്തിയിരുന്ന ക്ഷേത്രമാണിത് എന്നാണ് പറയപ്പെടുന്നത്. പണ്ട് ഇതൊരു വിഷ്ണു ക്ഷേത്രം ആയിരുന്നു. ശ്രീ ശങ്കരാചാര്യർ ഇവിടെ വന്ന് ശിവ ശ്ലോകങ്ങൾ ചൊല്ലിയപ്പോൾ ഇവിടെ ശിവ സാന്നിധ്യം ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിൻ്റെ അകത്ത് പ്രവേശിക്കുമ്പോൾ അതിപുരാതനമായ ചുവർ ചിത്രങ്ങൾ കാണാം. ജ്ഞാനപീഠം അവാർഡ് ലഭിച്ച മഹാകവി ജി. ശങ്കരക്കുറുപ്പ് ഈ ക്ഷേത്രത്തിൻ്റെ ഒരു വലിയ ഭക്തനും, ഇടയ്ക്ക കലാകാരനും ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 19, 2025 3:17 PM IST