മാർ അത്തനേഷ്യസ് കോളേജിൽ ത്രിദിന രാജ്യാന്തര ശാസ്ത്ര സമ്മേളനത്തിന് തുടക്കമായി
Last Updated:
ജനുവരി 8 മുതൽ 10 വരെ നടക്കുന്ന സമ്മേളനത്തിൽ ദേശീയ, അന്തർ ദേശീയ തലത്തിൽ പ്രശസ്തരായ 26 ൽ പരം ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കുകയും, സംസാരിക്കുകയും ചെയ്യും.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ത്രിദിന രാജ്യാന്തര ശാസ്ത്ര സമ്മേളനം 'സ്റ്റാം 25' ന് തിരിതെളിഞ്ഞു. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. ദീപാങ്കർ ബാനർജി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റാം 25 കോഡിനേറ്റർ ഡോ. മേരിമോൾ മൂത്തേടൻ സ്വാഗതം ആശംസിച്ചു. ടെറി നാച്ചുറലി സ്ഥാപകൻ ടെറൻസ് ജോസഫ് ലെമറോൺഡ്, ഡോ. കുരുവിള ജോസഫ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, ഡോ. സാനു മാത്യു സൈമൺ എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു.

ഡോ. ബെന്നി ആൻറണി, ഡോ. ദീപ കുഷലാനി, ഡോ. യാസ്മിൻ അഹമദ്, ഡോ. ഇംതിയാസ് ഖമർ, ഡോ. നിലന്തി ബാലകൃഷ്ണൻ, ഡോ. പി എസ് അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ജനുവരി 8 മുതൽ 10 വരെ നടക്കുന്ന സമ്മേളനത്തിൽ ദേശീയ, അന്തർ ദേശീയ തലത്തിൽ പ്രശസ്തരായ 26 ൽ പരം ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കുകയും, സംസാരിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 09, 2025 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മാർ അത്തനേഷ്യസ് കോളേജിൽ ത്രിദിന രാജ്യാന്തര ശാസ്ത്ര സമ്മേളനത്തിന് തുടക്കമായി