നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊടി സുനിയും അര്‍ജുന്‍ ആയങ്കിമാരുമാണ് സിപിഎമ്മിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്; കൊടിക്കുന്നില്‍ സുരേഷ്

  കൊടി സുനിയും അര്‍ജുന്‍ ആയങ്കിമാരുമാണ് സിപിഎമ്മിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്; കൊടിക്കുന്നില്‍ സുരേഷ്

  പാര്‍ട്ടിക്ക് സ്വന്തമായി പൊലീസും കോടതിയും മാത്രമല്ല സമാന്തര സാമ്പത്തിക ഇടപാടുകളും ക്വട്ടേഷന്‍ സംഘങ്ങളും വരെയുണ്ടെന്ന് കൊടിക്കുന്നില്‍ പറഞ്ഞു

  kodikkunnil_Suresh

  kodikkunnil_Suresh

  • Share this:
   തിരുവനന്തപുരം: കൊടി സുനിയും അര്‍ജുന്‍ ആയങ്കിമാരുമാണ് സിപിഎമ്മിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. റഹീമിനെ പോലുള്ള യുജന നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇരിക്കുന്നു എന്നേയുള്ളൂ. ചാനല്‍ ചര്‍ച്ചകളില്‍ പോയിരുന്ന് പാര്‍ട്ടിയെ ന്യായീകരിക്കാന്‍ മാത്രമാണ് അവരെ ഏല്‍പ്പിച്ചിട്ടുള്ള പണിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

   സിപിഎം കണ്ണൂര്‍ പാര്‍ട്ടി നേതൃത്വത്തില്‍ തുടങ്ങി കരിപ്പൂര്‍ വിമാനത്താവളം വഴി മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്നതാണ് കേരളത്തിലെ സ്വര്‍ണക്കടത്ത് മാഫിയ ഇടപാടുകളെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് സ്വന്തമായി പൊലീസും കോടതിയും മാത്രമല്ല സമാന്തര സാമ്പത്തിക ഇടപാടുകളും ക്വട്ടേഷന്‍ സംഘങ്ങളും വരെയുണ്ടെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.

   എത്ര കഴുകിക്കളയാന്‍ ശ്രമിച്ചാലും ചോരപുരണ്ട സിപിഎമ്മിന്റെ സ്വര്‍ണ്ണക്കടത്ത് കഥകള്‍ പുറത്തു വരുക തന്നെ ചെയ്യും. രാഷ്ട്രീയമായും നിയമപരമായും ആ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

   Also Read-പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകം; തെറ്റായ ശൈലി പ്രോത്സാഹിപ്പിക്കില്ല; എ വിജയരാഘവന്‍

   കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

   പട്ടാപ്പകല്‍ പയ്യന്നൂര്‍ ടൗണില്‍ വച്ച് ബോംബെറിഞ്ഞും വെട്ടിയും CPM ക്രിമിനലുകള്‍ ഇല്ലാതാക്കിയതാണ് പ്രിയപ്പെട്ട സജിത്ത് ലാലിനെ. ശരിയുടെ രാഷ്ട്രീയ പക്ഷത്ത് നിന്ന് ജനാധിപത്യത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും വേണ്ടി അവസാന ശ്വാസം വരെ പൊരുതിയ പോരാളിയായിരുന്നു സജിത്ത് ലാല്‍.

   അന്ന് സജിത്ത് ലാലിനെ ഇല്ലാതാക്കിയ കണ്ണൂരിലെ ക്രിമിനല്‍ രാഷ്ട്രീയമാണ് സ്വര്‍ണ്ണക്കടത്ത് മാഫിയയും കൊട്ടേഷന്‍ സംഘങ്ങളുമായി മാറിയിരിക്കുന്നത്. പാര്‍ട്ടിയുടെ തണലിലും പിന്തുണയിലുമാണ് ഈ ക്രിമിനല്‍സംഘങ്ങള്‍ അഴിഞ്ഞാടുന്നത്. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ അകത്തായ കൊടി സുനിയെ ജയിലില്‍ സന്ദര്‍ശിക്കാത്ത CPM നേതാക്കന്മാരുണ്ടോ കണ്ണൂരില്‍ ? ഒരു മനുഷ്യനെ ജീവനോടെ 51 വെട്ട് വെട്ടി കൊന്ന കൊടി സുനിക്ക് 'മാനുഷിക പരിഗണന'യുടെ പേരില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നത് വലിയ സൗകര്യങ്ങളാണെന്ന റിപ്പോര്‍ട്ടുകള്‍ പലതവണ പുറത്ത് വന്നതാണ്.

   5 പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ ഒന്നര വര്‍ഷമായി ഒറ്റയ്ക്കാണ് സുനിയുടെ വാസം. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനുള്ള ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നതും സര്‍ക്കാര്‍ ഒത്താശയോടെയാണ്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക് ഇപ്പോഴും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപരിധിയില്‍ ആണ്. സിപിഎം കണ്ണൂര്‍ പാര്‍ട്ടി നേതൃത്വത്തില്‍ തുടങ്ങി കരിപ്പൂര്‍ വിമാനത്താവളം വഴി മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്നതാണ് കേരളത്തിലെ സ്വര്‍ണകടത്ത് മാഫിയ ഇടപാടുകള്‍.

   റഹീമിനെ പോലുള്ള യുവജന നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇരിക്കുന്നു എന്നേയുള്ളൂ. ചാനല്‍ ചര്‍ച്ചകളില്‍ പോയിരുന്ന് പാര്‍ട്ടിയെ ന്യായീകരിക്കല്‍ മാത്രമാണ് അവരെ ഏല്‍പ്പിച്ചിട്ടുള്ള പണി. കൊടി സുനിയും അര്‍ജ്ജുന്‍ ആയങ്കിമാരുമാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിക്ക് സ്വന്തമായി കോടതിയും പോലീസും മാത്രമല്ല, സമാന്തര സാമ്പത്തിക ഇടപാടുകളും കൊട്ടേഷന്‍ സംഘങ്ങളും വരെ ഉണ്ട്.

   എത്ര കഴുകിക്കളയാന്‍ ശ്രമിച്ചാലും ചോരപുരണ്ട സിപിഎമ്മിന്റെ സ്വര്‍ണ്ണക്കടത്ത് കഥകള്‍ പുറത്തു വരുക തന്നെ ചെയ്യും. രാഷ്ട്രീയമായും നിയമപരമായും ആ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു.
   Published by:Jayesh Krishnan
   First published:
   )}