advertisement

വനിതാശാക്തീകരണത്തിൻ്റെ ശക്തമായ മാതൃകയായി 27 വർഷം പിന്നിട്ട് വെളിയം പഞ്ചായത്ത്‌ കുടുംബശ്രീ

Last Updated:

"സംസ്ഥാനത്തെ 64,000 അതിദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണവും താമസവും വരുമാനവും ഉറപ്പാക്കി മുഖ്യധാരയിൽ എത്തിച്ചു".

.
.
വെളിയം പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് 27-ാം വാർഷികത്തിൻ്റെ നിറവിൽ. കുടുംബശ്രീ സി.ഡി.എസ്. ൻ്റെ 27-ാം വാർഷികത്തിൻ്റെ ഉത്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ 64,000 അതിദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണവും താമസവും വരുമാനവും ഉറപ്പാക്കി മുഖ്യധാരയിൽ എത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. വെളിയം പഞ്ചായത്തിൽ 44 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി സഹായങ്ങൾ ചെയ്തു കൊടുത്തുവെന്നും വീട് ആവശ്യമുള്ള നാല് ഗുണഭോക്താക്കൾക്ക് നൽകിയെന്നും ഭവന പുനരുദ്ധാരണം ആവശ്യമുള്ള നാലു ഗുണഭോക്താക്കൾക്ക് ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം തുക അനുവദിച്ച്  പ്രവൃത്തി പൂർത്തിയാക്കിയെന്നും മരുന്ന്, പാകം ചെയ്‌ത ഭക്ഷണം, ഭക്ഷണ കിറ്റ് എന്നിവ ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്നും കുടുംബശ്രീ മുഖേന 'ഉജ്ജീവനം' പദ്ധതിയിൽ ഉൾപ്പെടുത്തി നാലുപേർക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായം നൽകി സംരംഭങ്ങൾ ആരംഭിച്ചുവെന്നും വീട്ടുപരിസരങ്ങളിൽ നിന്ന് കൃഷിചെയ്ത് വരുമാനം ഉണ്ടാക്കാൻ കഴിയുന്ന അലങ്കാര ചെടികൾ, വിദേശയിന ചെടികൾ മറ്റ് നവീന വിളകളുടെ കൃഷിയിലും അവയുടെ വിപണനത്തിലും കുടുംബശ്രീയുടെ സാന്നിധ്യം വിപുലീകരിക്കണമെന്നും വിജ്ഞാനകേരളം പദ്ധതിയിലൂടെ അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതിലും കുടുംബശ്രീയ്ക്ക് വലിയ പങ്കുണ്ടെന്നും പ്രായോഗിക തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനൊപ്പം പുതിയ സംരംഭങ്ങളിലൂടെ കുടുംബശ്രീ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
വനിതാശാക്തീകരണത്തിൻ്റെ ശക്തമായ മാതൃകയായി 27 വർഷം പിന്നിട്ട് വെളിയം പഞ്ചായത്ത്‌ കുടുംബശ്രീ
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement