ഭദ്രയുടെ വരികൾ കേട്ട് അധ്യായന വർഷം ആരംഭിച്ച് വിദ്യാർഥികൾ

Last Updated:

"മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ" എന്ന വരികൾ കേട്ടാണ് വിദ്യാർഥികളുടെ ഇക്കൊല്ലത്തെ സ്കൂൾ പ്രവേശനം.

.
.
ഇക്കൊല്ലം ഭദ്രയുടെ കവിത കേട്ട് വിദ്യാർഥികൾ സ്കൂളിലേക്ക് പ്രവേശിക്കും. പ്രവേശനോത്സവ ഗാനം ക്ഷണിച്ചുള്ള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അറിയിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ കവിത എഴുതി അയക്കുകയായിരുന്നു ഭദ്ര ഹരി. തൻ്റെ കവിത തിരഞ്ഞെടുത്തുവെന്ന അറിയിപ്പ് ലഭിച്ചതുമുതൽ സ്കൂൾ തുറക്കുന്നതിനായി കാത്തിരിപ്പിലായിരുന്നു ഭദ്ര എന്ന കൊച്ചു മിടുക്കി. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയാണ് ഭദ്ര.
"മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ" എന്ന വരികൾ കേട്ടാണ് വിദ്യാർഥികളുടെ ഇക്കൊല്ലത്തെ സ്കൂൾ പ്രവേശനം. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനം ആലപിച്ചത്. കൈറ്റ് വിക്ടേഴ്സ്  ഒരുക്കിയ ദ്യശ്യാവിഷ്കാരത്തിൽ ഭദ്ര അഭിനയിച്ചിട്ടുമുണ്ട്. രണ്ടു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാള കവിത രചനയ്ക്കു എ ഗ്രേഡും കരസ്ഥമാക്കി. ധനുമാസപൗർണമി എന്ന കവിത സമാഹാരം ഇറക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്തും മന്ത്രി ഭദ്രാ ഹരിക്ക് കൈമാറി. താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ  അധ്യാപികയായ സുമയാണ് അമ്മ. അച്ഛൻ ഹരീന്ദ്രനാഥ് അടൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരാണ്. സഹോദരി ധ്വനി എസ് ഹരി.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
ഭദ്രയുടെ വരികൾ കേട്ട് അധ്യായന വർഷം ആരംഭിച്ച് വിദ്യാർഥികൾ
Next Article
advertisement
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
  • രവീന്ദ്ര ജഡേജ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തു, ചെന്നൈ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ.

  • 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യ ഘടകമായ ജഡേജ, 143 വിക്കറ്റുകൾ നേടി.

  • ഐപിഎൽ 2023 ഫൈനലിൽ ഗുജറാത്തിനെതിരെ ജഡേജയുടെ മികച്ച പ്രകടനം സിഎസ്‌കെയെ കിരീട നേട്ടത്തിലെത്തിച്ചു.

View All
advertisement