സമാന്തയും സംവിധായകൻ രാജും കോയമ്പത്തൂരിലെ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായി റിപ്പോർട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
തിങ്കളാഴ്ച രാവിലെ വളരെ സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായെന്നാണ് റിപ്പോർട്ട്
നടി സമാന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോറുവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിവെച്ചുകൊണ്ട്, ഇരുവരും വിവാഹിതരായതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ വളരെ സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
advertisement
ഇവരുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഞായറാഴ്ച രാത്രി വൈകിയാണ് പ്രചരിക്കാൻ തുടങ്ങിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നുകൊണ്ട്, രാജിന്റെ മുൻ ഭാര്യ ശ്യാമിലി ഡേ ഇൻസ്റ്റാഗ്രാമിൽ "അതി തീവ്രമായ ആഗ്രഹമുള്ളവർ ഭ്രാന്തമായ കാര്യങ്ങൾ ചെയ്യും" എന്ന അർത്ഥം വരുന്ന ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതും പൊതുശ്രദ്ധ ആകർഷിച്ചു. 2022-ൽ ഇരുവരും വിവാഹബന്ധം വേർപെടുത്തിയിരുന്നു.
advertisement
[caption id="attachment_733714" align="alignnone" width="1200"] 2024-ന്റെ തുടക്കത്തിലാണ് സമാന്തയും രാജും തമ്മിലുള്ള അടുപ്പം പൊതുസമൂഹത്തിൽ ആദ്യമായി ചർച്ചയാകുന്നത്. അവരുടെ ബന്ധം വളരുന്നതിനെക്കുറിച്ചുള്ള അടക്കം പറച്ചിലുകൾ അന്ന് സിനിമാ മേഖലയിൽ ഉയർന്നിരുന്നു. മാസങ്ങൾക്കുള്ളിൽ, സമാന്ത രാജിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.</dd>
<dd>[/caption]
advertisement
2021ലെ 'ദി ഫാമിലി മാൻ 2' എന്ന പരമ്പരയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. സമാന്തയുടെ ഡിജിറ്റൽ അരങ്ങേറ്റമായിരുന്നു ഇത്. വിജയകരമായ ചലച്ചിത്ര സംവിധായക കൂട്ടുകെട്ടിലെ രാജ് & ഡികെയിലെ ഒരാളാണ് രാജ്. 'സിറ്റാഡൽ: ഹണി ബണ്ണി' (2024), വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് പ്രൊജക്റ്റ് ആയ 'രക്ത ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം' എന്നിവയിലും അവരുടെ സഹകരണം തുടർന്നു.
advertisement
advertisement


