കാനഡയിൽ നിന്ന് ഭർത്താവ് കൊറിയർ വഴി മുത്തലാഖ് നൽകിയെന്ന് യുവതി

Last Updated:

യുവതിയുടെ പരാതിയിൽ  പോലീസ് ഭർത്താവിനെതിരെ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമ പ്രകാരം കേസെടുത്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കാനഡയിൽ നിന്ന് കൊറിയർ വഴി ഒരു കുറിപ്പ് അയച്ചുകൊണ്ട് ഭർത്താവ് മുത്തലാഖ് നൽകിയെന്ന് യുവതിയുടെ പരാതി. ഹാരാഷ്ട്രയിനിന്നുള്ള ഒരു മുസ്ലീം യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, നാസിക്കിലെ മുംബൈ നാക പോലീസ് ഭർത്താവിനും ഇയാളുടെ മാതാപിതാക്കൾക്കുമെതിരെ കേസ് രജിസ്റ്റചെയ്തു.
advertisement
ഒരു മാട്രിമോണിയവെബ്‌സൈറ്റ് വഴിയാണ് യുവതി പ്രതിയെ പരിചയപ്പെട്ടതെന്നും 2022 ജനുവരി 24 ന് ഇരുവരും വിവാഹിതരായെന്നും പരാതിയിപറയുന്നു. വിവാഹം കഴിഞ്ഞതിനുശേഷം, കാനഡയിലും ബീഹാറിലുമുള്ള ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയതായി പരാതിക്കാരി ആരോപിക്കുന്നു
advertisement
പുതിയൊരു ബിസിനസ്സ് തുടങ്ങുന്നതിനായി തന്റെ മാതാപിതാക്കളുടെ അടുത്തു നിന്ന് പണം കൊണ്ടുവരാത്തതിന് തന്നെ അപമാനിക്കുകയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. വിവാഹസമയത്ത് ലഭിച്ച സ്വർണ്ണാഭരണങ്ങഭർത്താവും ഭർതൃവീട്ടുകാരും ബലമായി പിടിച്ചെടുത്തതായും പിന്നീട് വീട്ടിൽ നിന്ന് പുറത്താക്കിയതായും യുവതി പരാതിയിൽ പറയുന്നു.
ഭർത്താവ് "തലാഖ് തലാഖ് തലാഖ്" എന്നെഴുതിയ ഒരു കുറിപ്പ് കാനഡയിൽ നിന്ന് യുവതിയ്ക്ക് അയയ്ക്കുകയായിരുന്നു. തുടർന്ന്, സ്ത്രീ വനിതാ സുരക്ഷാ സെല്ലിനെ സമീപിക്കുകയും പിന്നീട് ഔദ്യോഗികമായി പോലീസിൽ പരാതി നൽകുകയും ചെയ്തു. യുവതിയുടെ പരാതിയി പോലീസ് ഭർത്താവിനെതിരെ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമത്തിലെ സെക്ഷൻ 4 പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 85 പ്രകാരവും കേസെടുത്തു.
advertisement
മുത്തലാഖ് നിയമപരമാണോ?
തലാഖ്-ഇ-ബിദ്ദത്ത് അഥവാ ട്രിപ്പിതലാഖ് എന്നത് ഇസ്ലാമിൽ മുമ്പ് അനുഷ്ഠിച്ചിരുന്ന ഒരു വിവാഹമോചന രീതിയാണ്. ഈ രീതിയിൽ ഒരു മുസ്ലീം പുരുഷന് "തലാഖ്" എന്ന വാക്ക് മൂന്ന് തവണ പറഞ്ഞുകൊണ്ട് ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയും. വിവാഹമോചനത്തിന് പുരുഷൻ ഒരു കാരണവും ചൂണ്ടിക്കാണിക്കേണ്ടതില്ല. തലാഖ് ചൊല്ലുന്ന സമയത്ത് ഭാര്യ അവിടെ ഉണ്ടായിരിക്കണമെന്നുമില്ല.
advertisement
എന്നാൽ, 2019 ൽ പാർലമെന്റ് മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) ബിൽ, 2019 പാസാക്കിയതോടെ മൂന്ന് തവണ തലാഖ് ചൊല്ലിയുള്ള തൽക്ഷണ വിവാഹമോചനം അസാധുവും നിയമവിരുദ്ധവുമായി. നിയമപ്രകാരം, തൽക്ഷണം മുത്തലാഖ് ചൊല്ലുന്ന ഭർത്താവിന് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം. ഈ നിയമം ഇരയായ മുസ്ലീം സ്ത്രീക്ക്, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണ അവകാശവും ഭർത്താവ് നൽകുന്ന ഉപജീവന അലവൻസും ഉറപ്പാക്കുന്നു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കാനഡയിൽ നിന്ന് ഭർത്താവ് കൊറിയർ വഴി മുത്തലാഖ് നൽകിയെന്ന് യുവതി
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement