കാണികളെ വിസ്മയിപ്പിച്ച് കൊണ്ട് ആശ്രാമം മൈതാനത്ത് ജെമിനി സർക്കസ്

Last Updated:

ടിക്കറ്റ് നിരക്ക് ₹300, ₹250, ₹200 ₹150 എന്നിങ്ങനെയാണ്. ഉച്ചയ്ക്ക് 1 മണി, വൈകുന്നേരം 4 മണി, വൈകുന്നേരം 7 മണി എന്നിങ്ങനെ ദിവസേന മൂന്ന് ഷോകൾ ഉണ്ട്.

.
.
ഓണത്തിന് കൂടുതൽ മികവേകാൻ കൊല്ലം ആശ്രാമം മൈതാനിയിൽ അത്ഭുതങ്ങളുടെയും അഭ്യാസങ്ങളുടെയും കാണാ കാഴ്ചകളുമായി ജെമിനി ഗ്രാൻഡ് സർക്കസ്. ഓഗസ്റ്റ് 8 ന് ഷോകൾക്ക് തുടക്കം കുറിച്ചു. സർക്കസിൽ ഉച്ചയ്ക്ക് 1 മണി, വൈകുന്നേരം 4 മണി, വൈകുന്നേരം 7 മണി എന്നിങ്ങനെ ദിവസേന മൂന്ന് ഷോകൾ ഉണ്ട്.
ടിക്കറ്റ് നിരക്ക് ₹300, ₹250, ₹200 ₹150 എന്നിങ്ങനെയാണ്. വിവിധ രാജ്യങ്ങളിലെ കലാകാരന്മാരുടെ അഭ്യാസ പ്രകടനങ്ങളും സന്ദർശകരെ ത്രസിപ്പിക്കുന്നുണ്ട്. ദിനംപ്രതി സർക്കസ് കാണാൻ എത്തുന്നവരുടെ തിരക്ക് കുടുതലാണ്. മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, ഏരിയൽ ആക്ട്, ഡബിൾ സാരി ആക്ട്, ട്രാംപോളിൻ, ആഫ്രിക്കൻ ഫ്രോഗ് ആക്ട്, മയൂര നൃത്തം, ക്ളൗൺ ആക്ടുകൾ, സ്റ്റിക് ബാലൻസ് തുടങ്ങി കലാപ്രകടനങ്ങളെല്ലാം ചേർത്ത് രണ്ട് മണിക്കൂർ നീളുന്ന പ്രദർശനം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കാണികളെ വിസ്മയിപ്പിച്ച് കൊണ്ട് ആശ്രാമം മൈതാനത്ത് ജെമിനി സർക്കസ്
Next Article
advertisement
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement