കൊടുമുടി കീഴടക്കാൻ കഴിയാത്ത അഞ്ചലിലെ കുടുക്കത്ത് പാറ
Last Updated:
കുടുക്കത്ത് പാറ സമുദ്രനിരപ്പിൽ നിന്നും 840 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് പാറകൾ ചേർന്ന് വലിയ ഒരു കുന്നുപോലെ ഇത് കാണപ്പെടുന്നു.
കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള അലയമൺ പഞ്ചായത്തിലാണ് കുടുക്കത്ത് പാറ സ്ഥിതി ചെയ്യുന്നത്. നിരവധി സന്ദർശകർ എത്തിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസം കേന്ദ്രമായി ഇത് ഉയർന്നുവരുന്നു. ഈ പാറയുടെ മുകളിൽ നിന്ന് കേരളത്തിലെ നാല് ജില്ലകളും തമിഴ്നാടും കാണാൻ സാധിക്കും എന്ന് പറയപ്പെടുന്നു. കുടുക്കത്ത് പാറ സമുദ്രനിരപ്പിൽ നിന്നും 840 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് പാറകൾ ചേർന്ന് വലിയ ഒരു കുന്നുപോലെ ഇത് കാണപ്പെടുന്നു. ഈ പാറയുടെ ഏറ്റവും മുകളിൽ ഇത് വരെ ആർക്കും കയറാൻ സാധിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. സാധാരണയായി ഇവിടെ കയറുന്നവർക്ക് ഏകദേശം 750 മീറ്ററോളം ഉയരം വരെ കയറാൻ സാധിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലഘട്ടം മുതൽ തന്നെ ഈ പാറ പ്രശസ്തമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

പാറയുടെ മുകളിലേക്ക് കയറാൻ നിരവധി പടവുകളും സുരക്ഷ വേലികളും സജ്ജമാക്കിയിട്ടുണ്ട്. 400 ൽ അധികം പടവുകൾ കയറിയാൽ മാത്രമേ മുകളിൽ എത്താൻ സാധിക്കുകയുള്ളൂ. ഇവിടെ രണ്ട് പാറകൾ വരെ കയറാൻ സാധിക്കും മൂന്നാമത്തെ വലിയ പാറയിൽ ആർക്കും പ്രവേശിക്കാൻ കഴിയില്ല. ഇതിന് അടുത്തായി ഒരു തടയണയും കാവും ഗുഹയുമുണ്ട്. മാത്രമല്ല ഒട്ടനവധി ഔഷധ സസ്യങ്ങളുമുണ്ട്. കുടുക്കത്ത് പാറയിൽ പ്രവേശിക്കുന്നതിന് എൻട്രി ഫീസ് ഉണ്ട്. വാഹനങ്ങൾക്കും ഈ ഫീസ് നൽകേണ്ടതുണ്ട്. പ്രവേശന കവാടം കഴിഞ്ഞ് ഏകദേശം ഒരു കിലോമീറ്ററോളം അകത്തേക്ക് കാട്ടിലൂടെ സഞ്ചരിച്ച് വേണം പാറയിൽ എത്താൻ.
advertisement
ഓഫ് റോഡിംഗ് സഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇരുചക്ര വാഹനങ്ങളിൽ പാറയിലേക്ക് കയറുന്ന ഭാഗം വരെ എത്തിച്ചേരാൻ സാധിക്കും. കൊല്ലത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ടൂറിസ്റ്റ് പ്രദേശങ്ങളിൽ ഒന്നാണ് കുടുക്കത്ത്പാറ. അപ്പോഴും പാറകളിലേക്കുള്ള യാത്രയിൽ കുട്ടികളും മറ്റും കയറുമ്പോൾ ഉണ്ടാവുന്ന അപകട പ്രശ്നങ്ങൾ വലിയൊരു ചോദ്യചിഹ്നമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Feb 27, 2025 12:38 PM IST








