ചരിത്രവും കലയും ചേർന്ന് കൊല്ലത്തിൻ്റെ ടൂറിസം ആകർഷണമായി മലരണി പാറ
Last Updated:
കാടുപിടിച്ച് മാലിന്യങ്ങൾ നിറഞ്ഞിരുന്ന പാറയെ സമൂഹത്തിനും പ്രകൃതിക്കും ഗുണകരമാവുന്ന രീതിയിൽ മാറ്റുകയാണ് മലരണി ആർട്സ് & സ്പോർട്സ് ക്ലബ്ബ്.
ആയുർ നിന്ന് കൊല്ലം പോകുന്ന റോഡിൽ ചെറുവക്കൽ പാറ മുക്കിലാണ് മലരണിപാറ സ്ഥിതി ചെയ്യുന്നത്. മലരണി ആർട്സ് & സ്പോർട്സ് ക്ലബ്ബാണ് പരിപാലന സംരക്ഷണവും നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടുള്ളത്. പാറകളിൽ വരച്ച ചിത്രം കൂടുതൽ ആകർഷമുണ്ടാക്കുന്നു. വഴിയാത്രക്കാർക്ക് വിശ്രമിക്കുവാനും കുട്ടികൾക്ക് വിനോദത്തിനുമുള്ള ചെറിയ ഒരു പാർക്കെന്നും ഇതിനെ പറയാം.

പണ്ടുകാലങ്ങളിൽ മലരണി പാറ കാടുപിടിച്ചു കിടക്കുകയും മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു. മലരണി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പാറക്കെട്ടുകൾ വൃത്തിയാക്കി വിനോദ കേന്ദ്രമാക്കി മാറ്റി. പാറകളിൽ പതിഞ്ഞിട്ടുള്ള കലാകാരൻ്റെ സൃഷ്ടികൾ കൊല്ലം ജില്ലയുടെ ചരിത്രത്തിലേക്കും ചരിത്ര സ്മാരങ്ങളിലേക്കുമുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്. തങ്കശ്ശേരി വിളക്കുമാടം, ജഡായു, ക്ലോക്ക് ടവർ പുനലൂർ തൂക്കുപാലം എന്നിവ കല്ലുകളിൽ വരച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാലുകൾ, മുതിർന്നവർക്കുള്ള ഇരിപ്പിടം, ചെറിയൊരു കുളം എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേഗതകളാണ്. പാറക്കെട്ടിന് മുകളിൽ നിന്നാൽ നല്ലൊരു വ്യൂ നമുക്ക് കാണുവാനും കഴിയും. കാടുപിടിച്ച് മാലിന്യങ്ങൾ നിറഞ്ഞിരുന്ന പാറയെ സമൂഹത്തിനും പ്രകൃതിക്കും ഗുണകരമാവുന്ന രീതിയിൽ മാറ്റുകയാണ് മലരണി ആർട്സ് & സ്പോർട്സ് ക്ലബ്ബ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
October 02, 2025 3:47 PM IST