‘ജനനി’ പദ്ധതിക്ക് പത്തു വയസ് — ഹോമിയോപതി ചികിത്സയിലൂടെ 3600-ത്തിലധികം കുഞ്ഞുങ്ങൾക്ക് ജന്മം
Last Updated:
2014ല്‍ ജില്ലാപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലാണ് വന്ധ്യതാ പദ്ധതി ആരംഭിച്ചത്. 2019 മുതല്‍ ആഴ്ചയില്‍ എല്ലാദിവസവും പ്രവര്‍ത്തിക്കുന്നു.
ആയുഷ്-ഹോമിയോപതി വകുപ്പ് നടപ്പാക്കിയ വന്ധ്യതചികിത്സ പദ്ധതി ‘ജനനി'യിലൂടെ ജനിച്ച കുഞ്ഞുങ്ങളെയും മാതാപിതാക്കളേയും ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച ജനനി കുടുംബസംഗമം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. വന്ധ്യത ചികിത്സാരംഗത്ത് ഹോമിയോപ്പതിയുടെ മികച്ച ഇടപെടലാണെന്നും പദ്ധതി വിപുലീകരിച്ച് കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു...
സ്വകാര്യമേഖലയെക്കാള്‍ ചിലവ് കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത സൗജന്യ ചികിത്സയാണ് ലദ്യമാക്കുന്നത്. 2014ല്‍ ജില്ലാപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലാണ് വന്ധ്യതാ പദ്ധതി ആരംഭിച്ചത്. 2019 മുതല്‍ ആഴ്ചയില്‍ എല്ലാദിവസവും പ്രവര്‍ത്തിക്കുന്നു. 2014ല്‍ തുടങ്ങിയ പദ്ധതിയില്‍ സംസ്ഥാനത്ത് 3614 കുഞ്ഞുങ്ങള്‍ ജനിച്ചു. 302 കുഞ്ഞുങ്ങളാണ് ജില്ലാ ഹോമിയോപതി ആശുപത്രിയിലെ ചികിത്സയിലൂടെ ജനിച്ചത്. ചികിത്സയില്‍ മികച്ച കേന്ദ്രങ്ങളായി ഹോമിയോ ആശുപത്രികള്‍ മാറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷ ജെ നജീബത്ത്, ജില്ലാ ശിശു ക്ഷേമസമിതി സെക്രട്ടറി ഡി ഷൈന്‍ദേവ്, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അച്ചാമ്മ ലെനു തോമസ്, ജനനി ജില്ലാ കണ്‍വീനര്‍ ഡോ. മിനി കുമാരി, ഉദ്യോഗസ്ഥര്‍, എച്ച് എം സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
October 14, 2025 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
‘ജനനി’ പദ്ധതിക്ക് പത്തു വയസ് — ഹോമിയോപതി ചികിത്സയിലൂടെ 3600-ത്തിലധികം കുഞ്ഞുങ്ങൾക്ക് ജന്മം