advertisement

മൂന്ന് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസ്: ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ടം യാഥാർത്ഥ്യമാകുന്നു

Last Updated:

കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്ന ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ട നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചു.

ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ടം
ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ടം
കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന ആശ്രാമം ലിങ്ക് റോഡിൻ്റെ നാലാംഘട്ട നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചു. ഓലയിൽ കടവിൽ നിന്ന് കടവൂർ പള്ളി ജംഗ്ഷൻ വരെ ഏകദേശം 550 മീറ്റർ നീളത്തിൽ ദേശീയപാത 183-ൽ എത്തിച്ചേരുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മേവറം–ചിന്നക്കട–കാവനാട് മേഖലയിലെ തിരക്ക് കുറയ്ക്കുന്നതിനായി ആരംഭിച്ച ആശ്രാമം ലിങ്ക് റോഡ് പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ 2008-ൽ ആരംഭിച്ച് 2011-ൽ പൂർത്തിയാക്കി. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പദ്ധതി ഗതാഗതത്തിനായി തുറന്നു നൽകി.
മൂന്നാംഘട്ടമായി കെ.എസ്.ആർ.ടി.സി. ഡിപ്പോ ജംഗ്ഷനിൽ നിന്ന് അഷ്ടമുടി കായൽ വഴി ഫ്ലൈഓവർ നിർമിച്ച് ഓലയിൽ കടവിൽ എത്തിച്ച പദ്ധതി 2017 നവംബർ 23-ന് ആരംഭിച്ച് 2022 ഓഗസ്റ്റ് 24-ന് പൂർത്തിയായി. നഗര വികസനവും ദേശീയപാത വികസനവും പരിഗണിച്ച് നാലാംഘട്ടത്തിൻ്റെ പാതയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഓലയിൽ കടവിൽ നിന്ന് കടവൂർ പള്ളി ജംഗ്ഷൻ വഴി ദേശീയപാത 183-ൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതുക്കിയ പദ്ധതി. ഇതോടെ ദേശീയപാതകൾ 66, 183, 744 എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ബൈപ്പാസ് സംവിധാനം രൂപപ്പെടും. കടവൂർ, അഞ്ചാലുംമൂട്, കുരീപ്പുഴ മേഖലകളിൽ നിന്ന് നഗരത്തിലേക്ക് പ്രവേശനം എളുപ്പമാകുകയും ഹൈസ്കൂൾ ജംഗ്ഷൻ, കച്ചേരി ജംഗ്ഷൻ മേഖലകളിലെ ഗതാഗതഭാരം കുറയുകയും ചെയ്യും.
advertisement
പദ്ധതി വിശദാംശങ്ങൾ
ആകെ ചെലവ്: 74 കോടി രൂപ, സാമ്പത്തിക അനുമതി: കിഫ്ബി, സാങ്കേതികാനുമതി ലഭിച്ചത്: 18 ഫെബ്രുവരി 2026, ടെൻഡർ ക്ഷണിച്ചത്: 20 ഫെബ്രുവരി 2026, ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി: 6 മാർച്ച് 2026, ടെൻഡർ തുറക്കുക: 9 മാർച്ച് 2026
നിർമ്മാണ സവിശേഷതകൾ
• ഫ്ലൈഓവർ നീളം: 492 മീറ്റർ • അപ്രോച്ച് റോഡ്: 52 മീറ്റർ • ജംഗ്ഷൻ വികസനം: 150 മീറ്റർ • യാത്രപാത വീതി: 8.10 മീറ്റർ • ഇരുവശവും നടപ്പാത: 1.5 മീറ്റർ • നിർവഹണ ഏജൻസി: കേരള റോഡ് ഫണ്ട് ബോർഡ്
advertisement
പദ്ധതി പൂർത്തിയായാൽ കൊല്ലം നഗരത്തിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റം പ്രതീക്ഷിക്കപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kollam/
മൂന്ന് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസ്: ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ടം യാഥാർത്ഥ്യമാകുന്നു
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement