കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതൃസഹോദരങ്ങളുടെ രണ്ട് മക്കളുടെ മരണവും അന്വേഷിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
പൊന്നാമറ്റത്തെ ടോം തോമസിന്റെ സഹോദരങ്ങളായ അഗസ്റ്റിന്റെയും ഡൊമനിക്കിന്റെയും രണ്ട് മക്കളുടെ മരണത്തിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അഗസ്റ്റിന്റെ മകന് വിന്‍സെന്റ് 2002-ല്‍ 24 -ാം വയസില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.. പൊന്നാമറ്റത്തെ ആദ്യ കൊലപാതകമെന്ന് കരുതുന്ന അന്നമ്മ തോമസിന്റെ സംസ്കാരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിന്റസെന്റിന്റെ ആത്മഹത്യ.
Also Read-കൂടത്തായി; ഭൂമി തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥയുടെ കുഞ്ഞിനെയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചു
ഡൊമനിക്കിന്റെ മകന് സുനീഷ് മരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ബൈക്ക് അപകടത്തിലാണ് മരിച്ചതെങ്കിലും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതും സാമ്പത്തിക ഇടപാടുകളുമാണ് ബന്ധുക്കളില്‍ സംശയം ജനിപ്പിക്കുന്നത് . ട്രാപ്പിലാണെന്ന് സുനീഷിന്റെ ഡയറിക്കുറിപ്പും സംശയത്തിന് ബലം നല്‍കുന്നുവെന്നാണ് അമ്മ എല്‍സമ്മ ആരോപിക്കുന്നത്.
കുടുംബത്തിലെ കൊലപാതക പരമ്പരകള്‍ക്കിടയില്‍ നടന്ന ഈ മരണങ്ങളിലും ജോളിയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime branch, Jolly koodathayi, Kerala police, Koodathaayi, Koodathaayi murder case, Koodathayi, Koodathayi murder, Koodathayi murder case, Shaju admit guilty, Who is jolly