വായനപക്ഷാചരണം: വേറിട്ട പുസ്തകപരിചയ മത്സരവുമായി സർക്കാർ

Last Updated:

ജൂൺ 19 മുതൽ ജൂലൈ 7 വരെ എൻട്രികൾ സ്വീകരിക്കും. പ്രസിദ്ധീകരണയോഗ്യമായവ ചിത്രമടക്കം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും.

'പുസ്തക പരേഡ് - പ്രിയ പുസ്തകം, എൻ്റെ വാക്കിൽ'
'പുസ്തക പരേഡ് - പ്രിയ പുസ്തകം, എൻ്റെ വാക്കിൽ'
കോട്ടയം: വായന പക്ഷാചരണത്തോടനുബന്ധിച്ച് 'പുസ്തക പരേഡ് - പ്രിയ പുസ്തകം, എൻ്റെ വാക്കിൽ' പരിപാടിയുമായി വിവര - പൊതുജനസമ്പർക്ക വകുപ്പ്. വേറിട്ട രീതിയിലുള്ള പുസ്തക പരിചയപ്പെടുത്തലാണ് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി സംഘടിപ്പിക്കുന്ന പുസ്തക പരേഡ്. ഈ പരേഡിൽ ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും കോളജ് വിദ്യാർഥികൾക്കുമായി മത്സരവും സംഘടിപ്പിക്കുന്നു.
പ്രിയപ്പെട്ട പുസ്തകത്തെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്. എന്തുകൊണ്ടാണ് ഈ പുസ്തകത്തെ ഇഷ്ടപ്പെടുന്നത് എന്നു വ്യക്തമാക്കുന്ന 100 വാക്കിൽ കവിയാത്ത കുറിപ്പും പുസ്തകത്തിനൊപ്പം നിൽക്കുന്ന മത്സരാർഥിയുടെ വ്യക്തമായ ചിത്രവും 9847998894 എന്ന വാട്‌സ് ആപ്പ് നമ്പറിൽ അയച്ചുനൽകണം.
നിങ്ങളുടെ ഇഷ്ട പുസ്തകം, മറ്റുള്ളവർ വായിച്ചിരിക്കണമെന്നു നിങ്ങൾ കരുതുന്ന പുസ്തകം, വായിച്ച പുതിയ പുസ്തകം, സ്വാധീനിച്ച പുസ്തകം എന്നിങ്ങനെ നിങ്ങൾക്കു താൽപര്യമുള്ള ഒരു പുസ്തകവും അതിനെക്കുറിച്ചുള്ള കുറിപ്പുമാണ് അവതരിപ്പിക്കേണ്ടത്. പുസ്തകത്തിൻ്റെ പേര്, രചയിതാവിൻ്റെ പേര്, ഏതു വിഭാഗത്തിൽ വരുന്ന പുസ്തകമാണ് (കഥ, നോവൽ, ജീവചരിത്രം, പഠനം... എന്നിങ്ങനെ) എന്നീ വിവരങ്ങളും മത്സരാർഥിയുടെ പേര്, വയസ്, വിലാസം, സ്‌കൂൾ, ക്ലാസ്, ബന്ധപ്പെടാനുള്ള ഫോൺനമ്പർ എന്നിവയും കുറിപ്പിനൊപ്പം നൽകണം. വായന പക്ഷാചരണത്തിനു തുടക്കം കുറിക്കുന്ന ജൂൺ 19 മുതൽ ജൂലൈ ഒന്നുവരെ ഈ മത്സരത്തിൽ പങ്കെടുക്കാം. എൻട്രികളിൽ പ്രസിദ്ധീകരണയോഗ്യമായവ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ പുസ്തകവുമായുള്ള മത്സരാർഥിയുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്യും. സ്‌കൂൾ വിഭാഗത്തിലും (ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി) കോളജ് വിഭാഗത്തിലും ഏറ്റവും മികച്ച മൂന്നു കുറിപ്പുകൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. സമ്മാനങ്ങൾ ജൂലൈ ഏഴിനു നാട്ടകം അക്ഷരം മ്യൂസിയത്തിൽ നടക്കുന്ന വായന പക്ഷാചരണത്തിൻ്റെ സമാപനച്ചടങ്ങിൽ വിതരണം ചെയ്യും.
advertisement
മേൽപ്പറഞ്ഞ രീതിയിൽ പൊതുജനങ്ങൾക്കും പുസ്തകപരേഡിൽ പങ്കാളികളാകാം. ഈ വിഭാഗത്തിൽ മത്സരമില്ല. പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പും പുസ്തകവുമായുള്ള ചിത്രവും പേര്, വയസ്, വിലാസം, തൊഴിൽ/പ്രവൃത്തി മേഖല, ഫോൺനമ്പർ (വാട്സ്ആപ്പ്) എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ നൽകുക. ജൂൺ 19 മുതൽ ജൂലൈ 7 വരെ എൻട്രികൾ സ്വീകരിക്കും. പ്രസിദ്ധീകരണയോഗ്യമായവ ചിത്രമടക്കം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏതു വിഭാഗത്തിൽപ്പെട്ടവർക്കും ഏതു പ്രായക്കാർക്കും ഈ പരേഡിൽ പങ്കെടുത്തു തങ്ങളുടെ പ്രിയ പുസ്തകങ്ങളെ അണിനിരത്താം. ഈ വായനപക്ഷാചരണം കൂടുതൽ ജനകീയമാകാൻ ഈ പരേഡിൽ എല്ലാവർക്കും അണിനിരക്കാം. കൂടുതൽ വിവരങ്ങൾക്കും പങ്കാളിയാകാനും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
advertisement
ലിങ്ക്: https://www.facebook.com/diokottayam/ ഫോൺ: 0481 2562558.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
വായനപക്ഷാചരണം: വേറിട്ട പുസ്തകപരിചയ മത്സരവുമായി സർക്കാർ
Next Article
advertisement
ആസാമിലെ സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ
ആസാമിലെ സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ
  • ആസാമിലെ നൽബാരി ജില്ലയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി അലങ്കരിച്ച സ്‌കൂളിലും കടകളിലും ആക്രമണം നടന്നു.

  • വിഎച്ച്പി, ബജ്‌റങ് ദൾ പ്രവർത്തകർ ഉൾപ്പെടെയുള്ള നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

  • പ്രതികൾ സ്‌കൂളിലും കടകളിലും അലങ്കാര വസ്തുക്കൾ നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

View All
advertisement