കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ (Medical College Kottayam) മാലിന്യത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറി. മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ല എന്ന് റിപ്പോർട്ടിൽ പറയുന്നത്.
മെഡിക്കൽ കോളേജിൽ മരിച്ച മുഴുവൻ കുഞ്ഞുങ്ങളുടെയും മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘമാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന സർക്കാർ ഏജൻസിയായ കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഇഐഎൽ ) അധികൃതർ സ്ഥിരീകരിച്ചത്.
തൊഴിലാളികൾ മാലിന്യം വേർതിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നമ്പർ പരിശോധിച്ചാണ് മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞത്. കെട്ടിയ നിലയിലായിരുന്ന കവര്‍ ഉണ്ടായിരുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.