Medical College Kottayam | കോട്ടയത്ത് ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

Last Updated:

കവറുകളുടെ ബാച്ച് നമ്പർ പരിശോധിച്ചാണ് മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ (Medical College Kottayam )നിന്ന് സംസ്കരിക്കുന്നതിനായി കൊണ്ടുപോയ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്‍റെ (Baby) മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സംസ്കരണ പ്ലാന്‍റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
കോട്ടയം മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടെത്തിയതെന്ന് മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന സർക്കാർ ഏജൻസിയായ കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഇഐഎൽ ) അധികൃതർ സ്ഥിരീകരിച്ചു. മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .
തൊഴിലാളികൾ മാലിന്യം വേർതിരിക്കുമ്പോഴാണ്  പ്ലാസ്റ്റിക് കവറിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നമ്പർ പരിശോധിച്ചാണ് മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞത്. കെട്ടിയ നിലയിലായിരുന്ന കവര്‍ ഉണ്ടായിരുന്നത്.
advertisement
കുഞ്ഞിന്റെ തലയിൽ നിറയെ മുടിയുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ വളർച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി അയച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. പുറമേനിന്ന് മൃതദേഹം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ അറിയിച്ചു.
കുഞ്ഞിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഫോട്ടോ എടുത്ത ശേഷം ഇൻസിനറേറ്ററിൽ സംസ്കരിക്കാൻ നിർദേശിച്ചതായി ഏജൻസി അധികൃതർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Medical College Kottayam | കോട്ടയത്ത് ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി
Next Article
advertisement
തൃശ്ശൂരിൽ ഏഴ് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ
തൃശ്ശൂരിൽ ഏഴ് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ
  • തൃശ്ശൂരിൽ ഏഴ് ഹൈസ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.

  • ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.

  • പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

View All
advertisement