മലബാറിൽ ആദ്യമായി ഡ്രാഗൺ ബോട്ട് പോരാട്ടം; വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി വ്യാളി ബോട്ടുകൾ
Last Updated:
നീളം കൂടിയ, ഇരു വശത്തും ചിറകുകളുള്ള പ്രത്യേക ബോട്ടാണ് ഡ്രാഗണ്‍ ബോട്ട്. ബോട്ടിൻ്റെ മുന്നില്‍ വ്യാളിയുടെ തലയും പിന്നില്‍ വാലും അലങ്കാരമായുണ്ടാകും.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിൻ്റെ ഭാഗമായി ചാലിയാറില്‍ നടന്ന ഡ്രാഗണ്‍ ബോട്ട് റേസ് തദ്ദേശീയർക്ക് നവ്യാനുഭവമായി. രാജ്യാന്തര ജലകായിക ഇനമായ ഡ്രാഗണ്‍ ബോട്ട് റേസ് ആദ്യമായാണ് ബേപ്പൂര്‍ ഫെസ്റ്റിൻ്റെ ഭാഗമാകുന്നത് എന്നതും പ്രത്യേകതയാണ്. ഡ്രാഗണ്‍ ബോട്ട് മത്സരം മലബാറിലെത്തുന്നതും ആദ്യമായാണ്. താളത്തിനൊത്ത് മുന്നേറിയ ബോട്ടുകള്‍ ബ്രേക്ക് വാട്ടറിനു സമീപം അണിനിരന്നത് വള്ളംകളി കാണികള്‍ക്ക് ആവേശകരമായ അനുഭവമായി.
ഡ്രാഗണ്‍ ബോട്ട് റേസ് മത്സരത്തില്‍ എട്ട് ടീമുകളാണ് പങ്കെടുത്തത്. ഓരോ ബോട്ടിലും 11 വീതം തുഴച്ചിലുകാര്‍ പങ്കെടുത്തു. നീളം കൂടിയ, ഇരു വശത്തും ചിറകുകളുള്ള പ്രത്യേക ബോട്ടാണ് ഡ്രാഗണ്‍ ബോട്ട്. ബോട്ടിൻ്റെ മുന്നില്‍ വ്യാളിയുടെ തലയും പിന്നില്‍ വാലും അലങ്കാരമായുണ്ടാകും. നിശ്ചയിച്ച സമയത്ത് റെയ്സ് പൂർത്തീകരിച്ചാൽ മത്സര വിഭാഗത്തിൽ വിജയിക്കാം.
ബോട്ട് റേസിൻ്റെ ഉദ്ഘാടനം കെ ടി ഐ എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ് നിര്‍വഹിച്ചു. ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, വാട്ടർ ഫെസ്റ്റ് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സനോജ് കുമാര്‍, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. മത്സരത്തില്‍ എകെജി പോടന്‍തുരുത്തി നീലേശ്വരം ഒന്നാം സ്ഥാനവും അഴീക്കോടന്‍ അച്ചന്‍ തുരുത്ത് കാസര്‍ഗോഡ്, വിവിഎംഎഎസ്‌സി കാരിയില്‍ ചെറുവത്തൂര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Dec 29, 2025 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മലബാറിൽ ആദ്യമായി ഡ്രാഗൺ ബോട്ട് പോരാട്ടം; വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി വ്യാളി ബോട്ടുകൾ








