കോളേജ് വിദ്യാർത്ഥികൾക്കായി വ്ലോഗ് മത്സരം; രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 31
Last Updated:
നാട്ടിലെ വികസനക്ഷേമ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയ പരമാവധി 90 സെക്കന്‍ഡ് വീഡിയോകളാണ് മത്സരത്തിനായി തയ്യാറാക്കേണ്ടത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ച് ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി വ്‌ളോഗ് മത്സരം സംഘടിപ്പിക്കുന്നു. 'ക്യാമ്പസ് സ്പീക്സ്' എന്ന പേരിൽ നടത്തുന്ന മത്സരത്തില്‍ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
നാട്ടിലെ വികസനക്ഷേമ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയ ചെറു വീഡിയോകളാണ് മത്സരത്തിനായി തയ്യാറാക്കേണ്ടത്. ഇവ മത്സരത്തിനായി അയച്ചു നല്‍കിയ ശേഷം സ്വന്തം സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യണം.
പരമാവധി 90 സെക്കന്‍ഡ് വീഡിയോ ആണ് തയ്യാറാക്കേണ്ടത്. വ്യൂസ്, ലൈക്, ഷെയർ, കണ്ടൻ്റിൻ്റെ ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുക്കുക. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000, 10,000 രൂപ വീതം സമ്മാനം ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാനായി ആദ്യം ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർക്ക് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഡിജിറ്റൽ മീഡിയ വർക്ക്ഷോപ്പിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ജനുവരി 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യാം. സൃഷ്ടികള്‍ മൗലികമായിരിക്കണം.
advertisement
രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSfFSn6NGZY5juxJGHi4e4Ky5DSKPG0IKJmlKLYzK8VnvhiWDQ/viewform
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 31, 2026 11:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോളേജ് വിദ്യാർത്ഥികൾക്കായി വ്ലോഗ് മത്സരം; രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 31










