advertisement

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ ഇടിവ്

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 4,893 ഡോളർ നിലവാരത്തിൽ തുടരുന്നു

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) രണ്ടാം ദിവസവും വൻ ഇടിവ്. പവന് ഇന്ന് കുറഞ്ഞത് 6320 രൂപ. ഇതോടെ പവൻ വില 1,17,760 രൂപയിലെത്തി. ഗ്രാമിന് 790 രൂപ താഴ്ന്ന് 14,720 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 4,893 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,058 രൂപയും, പവന് 1,28,462 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,044 രൂപയും പവന് 96,352 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 350 രൂപയും കിലോഗ്രാമിന് 3,50,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
യുഎസ്-ഗ്രീൻലൻഡ് തർക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണമായി കണക്കാക്കുന്നത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,30,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ ഇടിവ്
Next Article
advertisement
Ranji Trophy | കർണാടകയെ തകർത്ത് ജമ്മു കശ്മീരിന് രഞ്ജി ട്രോഫി കന്നി കിരീടം
Ranji Trophy | കർണാടകയെ തകർത്ത് ജമ്മു കശ്മീരിന് രഞ്ജി ട്രോഫി കന്നി കിരീടം
  • 67 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ജമ്മു കശ്മീർ രഞ്ജി ട്രോഫി കന്നി കിരീടം സ്വന്തമാക്കി

  • ഫൈനൽ സമനിലയിൽ കലാശിച്ചെങ്കിലും ഒന്നാം ഇന്നിംഗ്‌സിൽ നേടിയ വൻ ലീഡിൽ ജമ്മു കശ്മീർ വിജയിച്ചു

  • ആക്വിബ് നബി ഈ സീസണിൽ 60 വിക്കറ്റ് നേടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി

View All
advertisement