ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ 12ന് ചാലിയാറിൽ; സ്വാഗത സംഘം രൂപീകരിച്ചു
Last Updated:
ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ സ്വാഗതസംഘ രൂപീകരണയോഗം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റെ തനത് മത്സരയിനമായ വള്ളംകളി അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ജനകീയമാക്കാനും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കാനുമായി വിനോദസഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് (CBL) ഒക്ടോബർ 12 ഉച്ചക്ക് രണ്ട് മണി മുതൽ ചാലിയാർ പുഴയിൽ തുടക്കമാകും. ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിയുള്ള സിബിഎൽ മത്സരങ്ങൾ ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിൽ നിന്ന് ആരംഭിച്ച് പഴയ പാലത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് നടത്തുക. കേരളത്തിലെ ആവേശകരമായ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി ഐപിഎൽ മാതൃകയിലാണ് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ബേപ്പൂരിന് പുറമെ, ആലപ്പുഴയിലെ കൈനകരി, പുളിങ്കുന്നം, കരുവാറ്റ, ചെങ്ങന്നൂർ, കായംകുളം, കണ്ണൂരിലെ ധർമടം, കോട്ടയത്തെ താഴത്തങ്ങാടി, കാസർക്കോട്ടെ ചെറുവത്തൂർ, എറണാകുളത്തെ പിറവം, മറൈൻ ഡ്രൈവ്, തൃശൂർ കോട്ടപ്പുറം, കല്ലട, അഷ്ടമുടി കായല്‍ എന്നിവിടങ്ങളിലും അരങ്ങേറും.
ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ സ്വാഗതസംഘ രൂപീകരണയോഗം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം പരിപാടിയായ ബോട്ട് ലീഗിനെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനും കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് കൺവീനറുമായാണ് സംഘാടക സമിതിക്ക് രൂപം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 01, 2025 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ 12ന് ചാലിയാറിൽ; സ്വാഗത സംഘം രൂപീകരിച്ചു