ഭാവി വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

Last Updated:

വനിതകള്‍ക്ക് സ്വയം പ്രതിരോധത്തിന് പദ്ധതികള്‍ തയാറാക്കുക, കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പഞ്ചായത്തിലെ സ്വാതന്ത്ര്യസമര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനസദസ്സിൽ ചര്‍ച്ചയില്‍ ഉയര്‍ന്നു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
സംസ്ഥാനത്തിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങളും ഭാവി വികസന കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനസദസ്സ് മാതൃകയായി. പൂക്കാട് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയില്‍ അധ്യക്ഷയായി.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിൻ്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കല്‍, ചര്‍ച്ച എന്നിവ നടന്നു. കുടുംബശ്രീ സി.ഡി.എസിനെയും ഹരിത കര്‍മസേനാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
കോരപ്പുഴ - അഴിമുഖം ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക, വനിതകള്‍ക്ക് സ്വയം പ്രതിരോധത്തിന് പദ്ധതികള്‍ തയാറാക്കുക, കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, നിലവിലെ സബ്സിഡി വിതരണ രീതി കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുന്ന രീതിയിലേക്ക് മാറ്റുക, പഞ്ചായത്തിലെ സ്വാതന്ത്ര്യസമര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനസദസ്സിൽ ചര്‍ച്ചയില്‍ ഉയര്‍ന്നു.
advertisement
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം പി ശിവാനന്ദന്‍, സിന്ധു സുരേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യ ഷിബു, അതുല്യ ബൈജു, ബിന്ദു സോമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ശ്രീധരന്‍, സെക്രട്ടറി എം നിതിന്‍, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ സുധാകരന്‍, റിസോഴ്‌സ് പേഴ്‌സണ്‍ വി വി പ്രവീണ്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍, ടി പി മുരളീധരന്‍ മാസ്റ്റര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആര്‍ പി വത്സല എന്നിവര്‍ സംസാരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഭാവി വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
Next Article
advertisement
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
  • പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ സിപിഐ കടുത്ത നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ.

  • പിഎം ശ്രീ പദ്ധതിയിൽ 8000 കോടി രൂപ കേരളത്തിന് ലഭിക്കണം, നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും.

  • പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിക്ക് 1148 കോടി രൂപ ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം.

View All
advertisement