കാട്ടാക്കട മെഗാ ജോബ് മേള: ഒറ്റ ദിവസം ജോലി ലഭിച്ചത് 433 പേർക്ക്
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇതിലും ബൃഹത്തായ ഒരു തൊഴിൽ മേള അടുത്ത ജനുവരിയിൽ സംഘടിപ്പിക്കാനാണ് സംഘാടകരുടെ അടുത്ത ലക്ഷ്യം.
തൊഴിലില്ലായ്മക്ക് ആശ്വാസമായി കാട്ടാക്കടയിൽ നടന്ന മെഗാ ജോബ് മേള സംഘാടകർക്ക് തിളക്കമാർന്ന വിജയം. ഒറ്റ ദിവസം കൊണ്ട് 433 പേർക്ക് ജോലി ലഭ്യമാക്കാനും 1200-ഓളം പേരെ സാധ്യത പട്ടികയിൽ (Shortlist) ഉൾപ്പെടുത്താനും കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് സംഘാടകർ. മറ്റു മേളകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ സാധിച്ചു എന്ന മേന്മയും ഇവർക്ക് അവകാശപ്പെടാനുണ്ട്.
കാട്ടാക്കട എംഎൽഎ കൂടിയായ ഐ.ബി. സതീഷിൻ്റെ നേതൃത്വത്തിലുള്ള 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായാണ് ഈ മെഗാ തൊഴിൽമേള സംഘടിപ്പിച്ചത്. 68-ൽ അധികം മൾട്ടി നാഷണൽ കമ്പനികളും തദ്ദേശീയ കമ്പനികളുമാണ് മേളയിൽ പങ്കെടുത്തത്.
കാട്ടാക്കടയിലെ തൊഴിലന്വേഷകരായ യുവതി-യുവാക്കൾക്ക് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിലുകൾ കണ്ടെത്തുന്നതിനായി ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇതിലും ബൃഹത്തായ ഒരു തൊഴിൽ മേള അടുത്ത ജനുവരിയിൽ സംഘടിപ്പിക്കാനാണ് സംഘാടകരുടെ അടുത്ത ലക്ഷ്യം. 'ഒന്നിച്ച് മുന്നേറാം' എന്ന മുദ്രാവാക്യമുയർത്തി കാട്ടാക്കടയിലെ യുവജനങ്ങൾക്ക് മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Oct 24, 2025 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കാട്ടാക്കട മെഗാ ജോബ് മേള: ഒറ്റ ദിവസം ജോലി ലഭിച്ചത് 433 പേർക്ക്









