ജലജാഥയോടെ തദ്ദേശ തിരഞ്ഞെടുപ്പ് വിളംബരം; വോട്ടർ ബോധവൽക്കരണവുമായി കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം

Last Updated:

ജില്ലയിലെ 19 കോളേജുകളിൽ നിന്നുള്ള അഞ്ഞൂറോളം ഐ.എൽ.സി., എൻ.എസ്.എസ്. വോളണ്ടിയർമാർ പങ്കാളികളായ പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ്, റാലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

News18
News18
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വിളംബരവുമായി ബേപ്പൂർ പുലിമുട്ടിൽ ജലജാഥ സംഘടിപ്പിച്ചു കൊണ്ടു സമ്മതിദാന അവകാശം ഫലപ്രദമായി വിനിയോഗിക്കാൻ ആഹ്വാനം ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് സെൽ, ഇലക്ടറൽ ലിറ്ററസി ക്ലബ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെ അഭിമുഖ്യത്തിൽ ലീപ് കേരളയുടെ ഭാഗമായുള്ള പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു.
മത്സ്യത്തൊഴിലാളികളെയും കുടുംബങ്ങളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ചാണ് പ്രചാരണ പരിപാടികൾ ഒരുക്കിയത്. ജില്ലയിലെ 19 കോളേജുകളിൽ നിന്നുള്ള അഞ്ഞൂറോളം ഐ.എൽ.സി., എൻ.എസ്.എസ്. വോളണ്ടിയർമാർ പങ്കാളികളായ പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ്, റാലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ബേപ്പൂർ പുലിമുട്ടിൽ ജലജാഥ ഉദ്ഘാടനം നിർവഹിച്ചു. സമ്മതിദാന അവകാശത്തെക്കുറിച്ച് വ്യക്തമായ ബോധമുള്ളവരായി യുവജനങ്ങൾ മാറിയെന്നും അതിൻ്റെ ഫലം വോട്ടിങ്ങിൽ കാണാൻ സാധിക്കുമെന്നും കലക്ടർ ഉൽഘാടന ചടങ്ങിൽ പറഞ്ഞു. അസി. കലക്ടർ ഡോ. മോഹനപ്രിയ, ഇ.സി.ഐ. അസി. കലക്ടർ ഗോപിക ഉദയൻ, ജില്ലാ ഇൻഫർമേഷൻ  ഓഫീസർ സി പി അബ്ദുൽ കരീം, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എൻ.എസ്.എസ്. കോഓഡിനേറ്റർ ഫസീൽ അഹമ്മദ് തുടങ്ങിയവർ ലീപ് കേരളയുടെ ഭാഗമായുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ജലജാഥയോടെ തദ്ദേശ തിരഞ്ഞെടുപ്പ് വിളംബരം; വോട്ടർ ബോധവൽക്കരണവുമായി കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം
Next Article
advertisement
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
  • മെക്സിക്കോയിൽ 50% വരെ പുതിയ തീരുവ ചുമത്തി, 1,400-ലധികം ഉൽപ്പന്നങ്ങൾ ലക്ഷ്യമിടുന്നു.

  • 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും, ഇന്ത്യയെ നേരിട്ട് ബാധിക്കും.

  • ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കലും ചൈനയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കലും ലക്ഷ്യം.

View All
advertisement