ആകാശ യാത്രയെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ

Last Updated:

40 ഹരിത കർമ്മ സേനാ അംഗങ്ങളുമായി കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര.

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ വിമാന യാത്രയിൽ
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ വിമാന യാത്രയിൽ
ആകാശയാത്രയെന്ന മോഹം യാഥാർത്ഥ്യമായതോടെ സ്വപ്‌നങ്ങൾക്കും ചിറകുകളുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ. മാലിന്യ സംസ്‌കരണ രംഗത്ത് സമർപ്പിത സേവനം നടത്തുന്ന സേനാംഗങ്ങൾക്കായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും കൈകോർത്തൊരുക്കിയ വിമാനയാത്രയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അവിസ്മരണീയ അനുഭവമായി തീർന്നത്.
40 ഹരിത കർമ്മ സേനാ അംഗങ്ങളുമായി കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര. കൊച്ചിയിൽ മെട്രോ റെയിൽ, വാട്ടർ മെട്രോ എന്നിവയിലും യാത്ര ചെയ്‌ത സംഘം ഹിൽ പാലസ്, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി തുടങ്ങി നഗരത്തെ മനോഹര കാഴ്ച്ചകൾ ആസ്വദിച്ച് ബസിലാണ് കോഴിക്കോട് തിരികെയെത്തിയത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി ശാരുതി, സ്ഥിരം സമിതി അധ്യക്ഷരായ പി ബാബുരാജൻ, എം സിന്ധു, മെമ്പർ വി ജയദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഫസ്‌ന എന്നിവർ ഹരിത കർമ്മസേനാംഗങ്ങൾക്കൊപ്പം യാത്രയിൽ പങ്കാളികളായി. നേരത്തെ വയോജനങ്ങൾക്കായും വിമാനയാത്ര സംഘടിപ്പിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി പറഞ്ഞു. വയോസേവന പുരസ്കാരത്തിനുള്ള  അംഗീകാരവും ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി തൃശ്ശൂരിൽ വച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ആകാശ യാത്രയെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ
Next Article
advertisement
'ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും';മന്ത്രി വാസവൻ
'ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും';മന്ത്രി വാസവൻ
  • ശബരിമലയിൽ നിന്ന് ഒരു തരി സ്വർണ്ണം പുറത്തുപോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുമെന്ന് മന്ത്രി വാസവൻ.

  • ഹൈക്കോടതി വിധിയും സ്വീകരിച്ച നിലപാടുകളും സ്വാഗതാർഹമാണെന്നും, സർക്കാരിന് കോടതിയുടെ നിലപാടാണെന്നും മന്ത്രി.

  • ദേവസ്വം വിജിലൻസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയെന്നും, സ്വർണ്ണം തിരികെ എത്തിക്കുമെന്നും മന്ത്രി.

View All
advertisement